Monday, December 23, 2024
HomeAmericaഹെൽത്ത് കെയർ മേഖലകളിലുള്ളവർക്ക് പ്രചോദനമേകി നാഷനൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ഓഫ് അമേരിക്ക

ഹെൽത്ത് കെയർ മേഖലകളിലുള്ളവർക്ക് പ്രചോദനമേകി നാഷനൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ഓഫ് അമേരിക്ക

ന്യൂയോർക്ക് : നാഷനൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ഓഫ് അമേരിക്കയുടെ (നൈന) ഒൻപതാമത് ദ്വൈവാർഷിക കോൺഫറൻസ് ന്യൂയോർക്കിലെ ആൽബനിയിൽ നടന്നു. നൈന പ്രസിഡന്റ് സുജ തോമസിന്റെ നേതൃത്വത്തിൽ വ്യത്യസ്തയാർന്ന പരിപാടികളാണ് അരങ്ങേറിയത്.

സിനർജി ഇൻ ആക്ഷൻ: ഇന്നൊവേഷൻ, ടെക്‌നോളജി, കൊളാബറേഷൻ’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്. നഴ്‌സിങ്, ഹെൽത്ത് കെയർ മേഖലകളിലുള്ളവർക്ക് പ്രചോദനം, സംയോജനം, നവീകരണം എന്നിവയുടെ പ്രാധാന്യം മനസ്സിലാക്കാൻ ഈ ഒത്തുചേരൽ സഹായകമായി. ദേശീയ കൺവീനർ താര ഷാജൻ, ചാപ്റ്റർ കൺവീനർ ഡോ. അമ്പിളി നായർ എന്നിവരുടെ ശ്രമഫലമായി രാജ്യത്തുടനീളമുള്ള 250-ലധികം നഴ്‌സുമാരെയും ആരോഗ്യപരിപാലന വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവരാൻ സാധിച്ചു.

ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ സമന്വയിപ്പിക്കുന്നതിനും ആരോഗ്യ സംരക്ഷണ വെല്ലുവിളികൾ പരിഹരിക്കുന്ന മാർഗങ്ങൾ നവീകരിക്കുന്നതിനുമുള്ള ഒരു ഫോറമായി ഇത് പ്രവർത്തിച്ചു. വാഷിങ്ടൻ ഡിസിയിലെ നഴ്‌സിങ് സർവീസസ് ഓഫിസിലെ എവിഡൻസ് ബേസ്ഡ് പ്രാക്ടീസ് അസോസിയേറ്റ് ഡയറക്ടർ കോളിൻ വാൽഷ്-ഇർവിൻ മുഖ്യ പ്രഭാഷണം നടത്തി. പിറ്റേന്ന് എഎൻഎ ചീഫ് നഴ്‌സിങ് ഓഫിസർ ഡെബ്ബി ഹാറ്റ്മേക്കർ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

ഇന്നത്തെ ലോകത്തിൽ നഴ്‌സിങ്ങിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്യുന്നതോടൊപ്പം ബ്രേക്ക്ഔട്ട് സെഷനുകൾ, വർക്ക്‌ഷോപ്പുകൾ എന്നിവയും കോൺഫറൻസിന്റെ ഭാഗമായി നടന്നു. ടെലിമെഡിസിൻ മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരെ രോഗി പരിചരണരംഗത്ത് പുതിയ മാറ്റം കൊണ്ടുവരുന്നതിനെക്കുറിച്ചും  കോൺഫറൻസ് ചർച്ച ചെയ്തു. രോഗികളുടെ ആവശ്യങ്ങൾ പ്രവചിക്കുന്നതിനും പരിചരണ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എങ്ങനെ സഹായിക്കുമെന്നും വേദിയിൽ ചർച്ചചെയ്തു. ടെക്‌നോളജി ആരോഗ്യസംരക്ഷണത്തിന്റെ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു എന്ന് മനസ്സിലാക്കുന്നതിനും ഉൾക്കൊള്ളുന്നതിനുമായി ഈ സെഷൻ ഉപകാരപ്രദമായി. ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡ്‌സ്, റിമോട്ട് പേഷ്യന്റ് മോണിറ്ററിങ് തുടങ്ങിയ സാങ്കേതികവിദ്യകളുടെ പ്രയോജനങ്ങളും ചർച്ചചെയ്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments