ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊച്ചി- ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. നെടുമ്പാശേരിയില്‍ നിന്ന് ഉച്ചക്ക് രണ്ട് മണിക്ക് പുറപ്പെടേണ്ട വിമാനം തകരാര്‍ പരിഹരിക്കാത്തതിനെ തുടര്‍ന്ന് റദ്ദാക്കുകയായിരുന്നു. ഒരു മണിക്ക് യാത്രക്കാരെ വിമാനത്തില്‍ കയറ്റിയെങ്കിലും തകരാര്‍ പരിഹരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് റദാക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന പകുതിയോളം യാത്രക്കാര്‍ക്ക് മറ്റൊരു വിമാനത്തില്‍ യാത്ര ഒരുക്കി. മണിക്കൂറുകളോളം ഭക്ഷണവും വെള്ളവും ലഭിച്ചില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു.