Monday, December 23, 2024
HomeBreakingNewsദരിദ്ര രാജ്യങ്ങൾക്ക് വിപണികളിലേക്ക് നികുതി രഹിത പ്രവേശനം അനുവദിച്ച് ചൈന

ദരിദ്ര രാജ്യങ്ങൾക്ക് വിപണികളിലേക്ക് നികുതി രഹിത പ്രവേശനം അനുവദിച്ച് ചൈന

ബെയ്ജിങ്: ലോകത്തിലെ ദരിദ്ര രാജ്യങ്ങളുമായുള്ള വ്യാപാര തടസ്സങ്ങൾ നീക്കാനൊരുങ്ങി ചൈന. ഇതി​​ന്‍റെ ഭാഗമായി ദരിദ്ര രാജ്യങ്ങൾക്ക് സീറോ താരീഫിൽ’ ചൈനയുടെ വിപണികളിലേക്ക് പ്രവേശനം അനുവദിച്ചു. ചൈനയുമായി നയതന്ത്ര ബന്ധമുള്ള വികസനം കുറഞ്ഞ എല്ലാ രാജ്യങ്ങൾക്കും ഈ വർഷം അവസാന മാസം മുതൽ രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന 100 ശതമാനം ഇനങ്ങൾക്ക് ‘സീറോ താരിഫിൽ’ നിന്നുള്ള പ്രയോജനം ലഭിക്കുമെന്ന് സ്റ്റേറ്റ് കൗൺസിലി​ന്‍റെ ചൈനീസ് കസ്റ്റംസ് താരിഫ് കമീഷൻ പ്രഖ്യാപിച്ചു. നിയുക്ത യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഉയർന്ന നികുതി പ്രഖ്യാപനങ്ങളുമായി വൈറ്റ് ഹൗസിൽ പ്രവേശിക്കുന്നതിന് ഏതാനും ആഴ്ചകൾക്കു മുമ്പാണ് ചൈനയുടെ തന്ത്രപരമായ നീക്കം.

ഈ നീക്കം ഏഷ്യയിലെയും ആഫ്രിക്കയിലെയും ചില ഭാഗങ്ങളിൽ നിന്നുള്ള കപ്പൽ ഗതാഗത ചെലവ് കുറക്കുമെന്നും ചൈന ഇതിനകം ആധിപത്യം ഉറപ്പിച്ച രാജ്യത്തി​ന്‍റെ ചില ഭാഗങ്ങളിൽ ആഗോള വ്യാപാരത്തിൽ കൂടുതൽ സ്വാധീനം ചെലുത്തുമെന്നും പ്രതീക്ഷിക്കുന്നു.

‘സീറോ താരിഫ്’ പ്രഖ്യാപത്തോടെ പ്രയോജനം ലഭിക്കുന്നവയിൽ 33 ആഫ്രിക്കൻ രാജ്യങ്ങൾ, മിഡിൽ ഈസ്റ്റിലെ യെമൻ, ദക്ഷിണ പസഫിക്കിലെ കിരിബാതിയും സോളമൻ ദ്വീപുകളും, ഏഷ്യയിലെ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, കംബോഡിയ, ലാവോസ്, മ്യാൻമർ, നേപ്പാൾ, കിഴക്കൻ തിമോർ എന്നിവ ഉൾപ്പെടും.

ചൈനയുടെ വിപണിയെ ആഫ്രിക്കക്കുള്ള അവസരമാക്കി മാറ്റാൻ ഇത് സഹായിക്കുമെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് പറഞ്ഞു. ഇത്തരമൊരു നടപടി കൈക്കൊള്ളുന്ന ആദ്യത്തെ പ്രധാന വികസ്വര രാജ്യവും സമ്പദ്‌വ്യവസ്ഥയുമാണ് ചൈനയെന്നും ഇത് സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലൂടെ വികസ്വര രാജ്യങ്ങളിലെ ദാരിദ്ര്യത്തിൽനിന്ന് ആളുകളെ പുറത്തുകടക്കാൻ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചൈനീസ് ഉൽപന്നങ്ങൾക്ക് 60 ശതമാനം മുതൽ 100 ​​ശതമാനം വരെയും മറ്റെല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ഇറക്കുമതിക്ക് 20 ശതമാനം വരെ സാർവത്രിക താരിഫും യു.എസിൽ ഡൊണാൾഡ് ട്രംപ് നിർ​ദേശിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ‘ഞങ്ങൾ ഒരു അമേരിക്കൻ കുതിച്ചുചാട്ടത്തിന് നേതൃത്വം നൽകുമെന്ന്’ നികുതി ഏർപ്പെടുത്തുന്നതിനെ പരാമർശിച്ച് സെപ്റ്റംബറിൽ ജോർജിയയിൽ നടത്തിയ പ്രസംഗത്തിൽ ട്രംപ് വോട്ടർമാരോട് പറഞ്ഞിരുന്നു. എന്നാൽ, യു.എസ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ താരിഫുകൾ ഉയർന്ന പലിശനിരക്കിലേക്ക് നയിക്കുകയും പണപ്പെരുപ്പം വീണ്ടും ജ്വലിപ്പിക്കുകയും ചെയ്യുമെന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments