Monday, December 23, 2024
HomeBreakingNewsയുഎസിന് എതിരെ റഷ്യയുടെ താക്കീത്: “ആണവായുധം പ്രയോഗിക്കാൻ മടിക്കില്ല”, പുതിയ ആണവനയരേഖയിൽ ഒപ്പുവച്ച് പുടിൻ

യുഎസിന് എതിരെ റഷ്യയുടെ താക്കീത്: “ആണവായുധം പ്രയോഗിക്കാൻ മടിക്കില്ല”, പുതിയ ആണവനയരേഖയിൽ ഒപ്പുവച്ച് പുടിൻ

കീവ്: യുക്രൈൻ യുദ്ധത്തിൽ ആണവായുധം പ്രയോഗിക്കാന മടിക്കില്ലെന്നു സൂചന നൽകി, പുതുക്കിയ ആണവനയരേഖയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ചൊവ്വാഴ്ച ഒപ്പുവെച്ചു.യുദ്ധം 1000 ദിവസം പിന്നിട്ട പശ്ചാത്തലത്തിലാണ് ഈ നിർണായകതീരുമാനം. “ആണവായുധശേഷിയല്ലാത്ത ഒരു രാജ്യം, ആണവശക്തിയായ മറ്റൊരു രാജ്യത്തിന്റെ പിന്തുണയോടെ റഷ്യക്കുനേരേ നടത്തുന്ന ആക്രമണം സംയുക്ത ആക്രമണ മായി കണക്കാക്കും. സുപ്രധാനമായ അത്തരം ആക്രമണങ്ങൾക്കെതിരേ ആണവായുധം പ്രയോഗിക്കാൻ മടിക്കില്ല” – നയരേഖ പറയുന്നു.

റഷ്യൻമണ്ണിൽ യു.എസ്. നിർമിത ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ യുക്രൈന് അനുമതി നൽകിയതിനുപിന്നാലെയാണ് പുടിൻ്റെ ഈ നീക്കം.

നിലവിലെ സാഹചര്യത്തിൽ രാഷ്ട്രത്തിന്റെ തത്ത്വങ്ങളിൽ പൊളിച്ചെഴുത്തു വേണമായിരുന്നു എന്നും ആണവനയം പുതുക്കാൻ ഇക്കൊല്ലം ആദ്യംതന്നെ പുടിൻ ഉത്തരവിട്ടിരുന്നെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. വിജയം സുനിശ്ചിതമാണെന്നും അത് നേടുംവരെ യുക്രൈനുനേരേ സൈനികടനടപടി തുടരുമെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചു.

റഷ്യക്കുനേരേ ഡ്രോണുകൾ, ബാലിസ്റ്റിക്-ക്രൂസ് മിസൈലുകൾ തുടങ്ങിയ പരമ്പരാഗത ആയുധങ്ങളുപയോഗിച്ച് വലിയ വ്യോമാക്രമണമുണ്ടായാൽ ആണവായുധപ്രയോഗത്തിലൂടെ മറുപടിനൽകാൻ നയം അധികാരം നൽകുന്നു. അതുപ്രകാരം സഖ്യകക്ഷിയും അയൽരാജ്യവുമായ ബെലാറുസിനെതിരേ അധിനിവേശമുണ്ടായാലും റഷ്യക്ക്‌ ആണവായുധം പ്രയോഗിക്കാം.

അതേ സമയം, എന്തൊക്കെ സംഭവിച്ചാലും തങ്ങളുടെ സൈന്യം റഷ്യക്കുമുന്നിൽ കീഴടങ്ങില്ലെന്ന് യുക്രൈൻ പ്രഖ്യാപിച്ചു. യുക്രൈന് സമാധാനംവേണം. പക്ഷേ, അത് പോരാട്ടത്തിലൂടെയും കരുത്തിലൂടെയുമാവണം, പ്രീണനത്തിലൂടെയല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.മേഖലയെ സമാധാനത്തിലേക്ക് നയിക്കാൻ റഷ്യക്കുമേൽ സമ്മർദംചെലുത്തണമെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി അന്താരാഷ്ട്രസമൂഹത്തോട് ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments