Monday, December 23, 2024
HomeBreakingNewsശബരിമല തീർത്ഥാടനം; പൊലീസുകാരുടെ സേവനം ഡ്യൂട്ടി മാത്രമല്ല, മനുഷ്യ സേവനമായി കണക്കാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി

ശബരിമല തീർത്ഥാടനം; പൊലീസുകാരുടെ സേവനം ഡ്യൂട്ടി മാത്രമല്ല, മനുഷ്യ സേവനമായി കണക്കാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി

 പമ്പ: ശബരിമല തീർഥാടനകാലത്ത് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത് ഡ്യൂട്ടിയായി മാത്രമല്ല, മനുഷ്യസേവനമായിത്തന്നെ കണക്കാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്. ഇക്കൊല്ലത്തെ ശബരിമല തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താനായി പമ്പ സന്ദർശിച്ച ശേഷം ശ്രീരാമസാകേതം ആഡിറ്റോറിയത്തിൽ ആദ്യബാച്ച് പൊലീസുകാരുമായി നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചീഫ് പൊലീസ് കോർഡിനേറ്റർ എഡിജിപി എസ്. ശ്രീജിത്തും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മുതിർന്ന പൊലീസ് ഓഫീസർമാരും സന്നിധാനം, പമ്പ, നിലയ്‌ക്കൽ എന്നിവിടങ്ങളിൽ ആദ്യഘട്ടത്തിൽ നിയോഗിക്കപ്പെട്ട ഓഫീസർമാരും യോഗത്തിൽ പങ്കെടുത്തു. സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും സുഗമമായ ദർശനം നടത്തുന്നതിന് ആവശ്യമായ സഹായം നൽകലാണ് പൊലീസിന്റെ പ്രാഥമിക ചുമതലയെന്ന് അദ്ദേഹം പറഞ്ഞു.

കാണാതാകുന്നവരെ കണ്ടെത്തുന്നതിനും പോക്കറ്റടി, മൊബൈൽ ഫോൺ മോഷണം, ലഹരി പദാർഥങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ എന്നിവ തടയുന്നതിനും പ്രത്യേകശ്രദ്ധ ചെലുത്തണം. പ്രധാനപാതകളിലും അനുമതിയില്ലാത്ത സ്ഥലങ്ങളിലും വാഹനം നിർത്തിയിടാൻ അനുവദിക്കരുതെന്നും അദ്ദേഹം നിർദ്ദേശം നൽകി.

തീർത്ഥാടനം സുഗമമായി നടത്തുന്നതിന് പൊലീസിന്റെ ഭാഗത്തു നിന്നുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി അദ്ദേഹം പറഞ്ഞു. തീർഥാടനവുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർക്കുള്ള താമസ – ഭക്ഷണ സൗകര്യങ്ങളും ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് നേരിട്ടു സന്ദർശിച്ചു വിലയിരുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments