Monday, December 23, 2024
HomeBreakingNewsനീലേശ്വരം വെടിക്കെട്ട് അപകടം; ഒരാൾ കൂടി മരിച്ചു, ആകെ മരണം ആറ്; നിരവധി പേർ ഇപ്പോഴും...

നീലേശ്വരം വെടിക്കെട്ട് അപകടം; ഒരാൾ കൂടി മരിച്ചു, ആകെ മരണം ആറ്; നിരവധി പേർ ഇപ്പോഴും ചികിത്സയിൽ

കാസർകോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഒരാൾ കൂടി മരിച്ചു. നീലേശ്വരം സ്വദേശി പത്മനാഭൻ (75) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ മരിച്ചവരുടെ എണ്ണം ആറായി. നിലവിൽ 30-ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.

ഒക്ടോബർ 28-ന് അർദ്ധരാത്രിയാണ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിൽ അപകടമുണ്ടായത്. നിലവിൽ അത്യാഹിത വിഭാഗത്തിൽ ആറ് പേരും 40-ഓളം പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുകയാണ്.

മൂവാളംകുഴി ചാമുണ്ഡിയുടെ കുളിച്ചുതോറ്റം അരങ്ങിലെത്തിയപ്പോഴായിരുന്നു സംഭവം. പടക്കം പൊട്ടിച്ചപ്പോൾ തീപ്പൊരി പടക്കപ്പുരയിലേക്ക് വീഴുകയായിരുന്നു.സംഭവത്തിൽ 154 പേർക്ക് പരിക്കേറ്റിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായമായി സർക്കാർ നാല് ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments