മോഹൻ പ്രഭാകരൻ പിള്ള (83) അന്തരിച്ചു. അമേരിക്കൻ മലയാളികൾക്കിടയിലെ സജീവ സാന്നിധ്യവും സവിശേഷമായ വ്യക്തിത്വത്തിന് ഉടമയുമായിരുന്നു.
വൈക്കത്ത് ജനിച്ച മോഹൻ പ്രഭാകരപിള്ള 1971ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. സിവിൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയ ഇദ്ദേഹം യു.എസ്. ഫെഡറൽ ഗവൺമെൻ്റിനു കീഴിലാണ് കരിയർ ആരംഭിച്ചത്. 2000-ൽ വിരമിച്ചു.
മികച്ച സംരംഭകനായിരുന്നു മോഹൻ പ്രഭാകരപിള്ള. റിയൽ എസ്റ്റേറ്റ് ഡെവലപ്പർ എന്ന നിലയിൽ നടത്തിവന്ന പ്രവർത്തനങ്ങൾ ശ്രദ്ധനേടി. 2002ൽ, മോഹൻ പിള്ള ഫൗണ്ടേഷൻ ഇൻക് സ്ഥാപിച്ചു. സാമ്പത്തിക ശേഷിയില്ലാത്ത ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നതിനായിരുന്നു ഫൗണ്ടേഷൻ്റെ പ്രവർത്തനം. തൻ്റെ ഫൗണ്ടേഷനിലൂടെ 500-ലധികം വിദ്യാർത്ഥികൾക്ക് മോഹൻ പിന്തുണ നൽകി.
കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടണിൻ്റെ സ്ഥാപക അംഗവും 1980-ൽ സംഘടനയുടെ പ്രസിഡൻ്റായും സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടും അർപ്പണബോധവും അസോസിയേഷൻ്റെ വളർച്ചയിൽ നിർണായക ഘടകമായി മാറി.
കായികപ്രേമി, മികച്ച വാഗ്മി, ലോക സഞ്ചാരി എന്ന നിലയിലും സജീവ സാന്നിധ്യമായിരുന്നു.
ഭാര്യ : ജയ മേനോൻ പിള്ള. മക്കൾ, ആനന്ദ് മോഹൻ പിള്ള, രവി പ്രഭാകരൻ പിള്ള. മരുമക്കൾ, ക്രിസ്റ്റിൻ സ്വെൻസൺ പിള്ള, എമിലി റോബ് പിള്ള.
കൊച്ചുമക്കൾ: സോണ്ടേഴ്‌സ് മേനോൻ പിള്ള, ലിലിയൻ ആവണി പിള്ള, അഡിസൺ സ്വെൻസൺ പിള്ള, ബാങ്ക്സ് എഡ്വേർഡ് പിള്ള, ജൂൺ ജയ പിള്ള; സഹോദരിമാർ, രമാദേവി, പദ്മകുമാരി.
സംസ്കാരം നടന്നു.