ആലപ്പുഴ: കേരളത്തിലെ ഒരു കോളേജിൽ നടന്ന ഫ്രഷേഴ്‌സ് ഡേ പരിപാടിക്ക് ബികോം വിഭാഗം മേധാവി (എച്ച്ഒഡി) വിദ്യാർത്ഥികൾക്കൊപ്പം സ്റ്റേജിൽ നടത്തിയ നൃത്ത പ്രകടനമാണിപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
https://www.instagram.com/reel/DB9PBpvsvPq/?igsh=MXRiNDgydnIzaTJsOA==
ആലപ്പുഴ സനാതന ധർമ്മ കോളേജിലാണ് എല്ലാവർക്കും ഏറെ സന്തോഷം നൽകുന്ന കാഴ്ച അരങ്ങേറിയത്. ആഘോഷത്തിനിടെ, സൂപ്പർസ്റ്റാർ രജനികാന്തിൻ്റെ വേട്ടയാനിലെ മനസ്സിലായോ എന്ന ഗാനത്തിന് വിദ്യാർത്ഥികൾ ചുവടു വയ്ക്കുന്നതിനിടയിലാണ് വകുപ്പു മേധാവിയായ വിനീത് കുട്ടികൾക്കൊപ്പം ചേർന്നത്. അധ്യാപകൻ്റെ അതിശയിപ്പിക്കുന്ന പ്രകടനം കാണികൾക്കും ആവേശമായി.
വിദ്യാർത്ഥിയായ അമൽ വി നാഥാണ് വീഡിയോ പകർത്തിയത്. വീഡിയോ ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.