Monday, December 23, 2024
HomeBreakingNewsപത്തുവയസുകാരൻ മോശമായി സ്പർശിച്ചു, ഞെട്ടൽ മാറിയിട്ടില്ല'; ദുരനുഭവം പങ്കുവെച്ച് ഇൻഫ്ളുവൻസർ

പത്തുവയസുകാരൻ മോശമായി സ്പർശിച്ചു, ഞെട്ടൽ മാറിയിട്ടില്ല’; ദുരനുഭവം പങ്കുവെച്ച് ഇൻഫ്ളുവൻസർ

ബെം​ഗളൂരു: പത്തുവയസുകാരൻ മോശമായ രീതിയിൽ സ്പർശിച്ചെന്ന പരാതിയുമായി സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ യുവതി. ചൊവ്വാഴ്ച രാത്രി പത്തുമണിക്കാണ് സംഭവം. ജോലി കഴിഞ്ഞുവരുമ്പോഴായിരുന്നു പത്തുവയസുകാരനിൽനിന്ന് മോശം അനുഭവം ഉണ്ടായതെന്ന് അവർ പറഞ്ഞു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും ഇൻഫ്ളുവൻസർ പകർത്തിയിട്ടുണ്ട്.

ജോലി കഴിഞ്ഞുവരവേ ബി.ടി.എം ലേഔട്ടിൽ എത്തിയപ്പോൾ മൊബൈലിൽ വീഡിയോ എടുക്കുകയായിരുന്നു യുവതി. ഇതിനിടയിൽ എതിർവശത്തുനിന്നും സൈക്കിളിൽ വരികയായിരുന്ന പത്തുവയസുകാരൻ മോശമായി സ്പർശിക്കുകയായിരുന്നു. ഇത്തരത്തിലൊന്ന് തനിക്ക് ഇതിനുമുൻപുണ്ടായിട്ടില്ലെന്ന് അവർ പറഞ്ഞു.”വീ‍ഡിയോ എടുത്തുകൊണ്ടിരിക്കുമ്പോൾ എന്നെ കടന്ന് ഒരു സൈക്കിൾ മുന്നോട്ടുപോയി. എന്നാൽ ഉടൻതന്നെ ആ സൈ​ക്കിൾ എനിക്കുനേരെ വന്നു. ആദ്യം ഞാൻ വീഡിയോ തുടങ്ങുന്നതിന് മുൻപ് ചെയ്യാറുള്ളതുപോലെ അവൻ അനുകരിച്ചു. പിന്നീടായിരുന്നു അതിക്രമം.” അവർ പറഞ്ഞു.

സംഭവസ്ഥലത്തുനിന്നും രക്ഷപ്പെടാൻ ശ്രമിച്ച ആൺകുട്ടിയെ യുവതിയുടെ ഒച്ചകേട്ട് ഓടിയെത്തിയ പ്രദേശവാസികൾ പിടികൂടി. ഓടിക്കൂടിയവരിൽ പലരും കുട്ടിയല്ലേ എന്നുപറഞ്ഞ് വെറുതെവിടാൻ ആവശ്യപ്പെട്ടിരുന്നെന്ന് യുവതി പറഞ്ഞു. എന്നാൽ ഈ സംഭവമെല്ലാം യുവതിയുടെ ക്യാമറയിൽ പതിഞ്ഞിരുന്നു. അവിടെ കൂടിയിരുന്നവരെ ഈ വീഡിയോ കാണിച്ചപ്പോഴാണ് തന്നെ അവർ വിശ്വസിച്ചതെന്നും യുവതി പറഞ്ഞു. ആദ്യംമുതലേ തനിക്ക് ചിലർ പിന്തുണ നൽകിയിരുന്നെന്നും അവർ ചൂണ്ടിക്കാട്ടി. ഓടിക്കൂടിയവരിൽ ചിലർ കുട്ടിയെ അടിച്ചതായി ആക്ഷേപമുണ്ട്.

പേയിം​ഗ് ​ഗസ്റ്റായാണ് പരാതിക്കാരിയായ ഇൻഫ്ളുവൻസർ താമസിച്ചുവരുന്നത്. ഇപ്പോഴുണ്ടായ ദുരനുഭവം മാനസികമായി തളർത്തിയെന്നും അവർ പറഞ്ഞു. ഒരു കുട്ടി ഉൾപ്പെട്ട സംഭവമായതിനാൽ കേസ് കൊടുത്തിട്ടില്ല. ആ കുട്ടിയുടെ ഭാവി തകർക്കാൻ ആ​ഗ്രഹിക്കുന്നില്ല. എങ്കിലും ഭാവിയിൽ ആരോടും ഇങ്ങനെയൊന്നും ചെയ്യാതിരിക്കാൻ ഒരു താക്കീത് കൊടുക്കണമെന്ന് ആ​ഗ്രഹിക്കുന്നുവെന്നും ഇൻഫ്ളുവൻസർ വ്യക്തമാക്കി.

സംഭവത്തിൽ ബെം​ഗളൂരു പോലീസ് അന്വേഷണം നടത്തിവരികയാണെന്ന് സൗത്ത് ഈസ്റ്റ് ബെം​ഗളൂരു ഡി.സി.പി സാറാ ഫാത്തിമ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments