വാഷിങ്ടൺ: റിപ്പബ്ലിക്കൻ പാർട്ടി പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപ് വോട്ടുചെയ്തു. ഭാര്യ മെലാനിയയ്ക്കൊപ്പം ഫ്ളോറിഡയിലെ പാം ബീച്ചിലാണ് ട്രംപ് വോട്ടുചെയ്തത്. വോട്ടിങ് ബൂത്തിലെ നീണ്ട നിര വലിയ അഭിമാനമുണ്ടാക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. റിപ്പബ്ലിക്കൻ പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജെ.ഡി.വാൻസ് വോട്ട് ചെയ്തു. സിൻസിനാറ്റിയിലാണ് വാൻസ് വോട്ട് രേഖപ്പെടുത്തിയത്.