സൗത്ത് ഓസ്ട്രേലിയ : ഭാരതീയ ഹിന്ദു ഇന്റർനാഷനൽ മലയാളി അസോസിയേഷൻ (ഭീമ എസ്എ) ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയർപേഴ്സണായ് ഷനിൽ കൃഷ്ണൻ, സെക്രട്ടറിയായ് സുനിൽ വേണുഗി വിജയ, ട്രഷററായ് ഹാപ്പി മോൾ, ഇൻഫർമേഷൻ ഓഫിസറായ് രജിത് രാജൻ എന്നിവരെ തിരഞ്ഞെടുത്തു.സ്മിത്ത് സുമേന്ദ്രൻ, ഐശ്വര്യ രതീഷ്, ഹിരൺ ബാബു എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ. 2013-ൽ സ്ഥാപിതമായ ഭീമ എസ്എയിൽ നിലവിൽ 120 ലധികം കുടുംബങ്ങളാണ് ഉള്ളത്.

