സ്വിണ്ടൻ : യുകെ സ്വിണ്ടൻ സെന്‍റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ പരുമല തിരുമേനിയുടെ ഓർമ പെരുന്നാൾ നവംബർ 2, 3 തീയതികളിൽ ആചരിക്കും. ഇടവക വികാരി ഫാ. എബി ഫിലിപ്പ് വർഗീസ്, ഫാ. ഷൈജു പി മത്തായി എന്നിവർ പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകർമ്മികത്വം വഹിക്കും. നവംബർ 2 ന് ശനിയാഴ്ച വൈകിട്ട് 4 ന് പള്ളിയിലേക്ക് പദയാത്ര നടക്കും. തുടർന്ന് 6 ന് പെരുന്നാൾ കൊടിയേറ്റ്, സന്ധ്യനമസ്കാരം എന്നിവ നടക്കും. 7.30 ന് ഫാ. ഷൈജു പി മത്തായിയുടെ നേതൃത്വത്തിൽ ‘പുണ്യസ്മരണ 2024‘ നടത്തും.
പ്രധാന പെരുന്നാൾ ദിവസമായ 3 ന് രാവിലെ 9 ന് പ്രഭാത നമസ്കാരവും തുടർന്ന് കുർബാന, മധ്യസ്ഥ പ്രാർത്ഥന എന്നിവ ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 12.30 ന് പെരുന്നാൾ റാസ, 1 ന് ആശീർവാദം, 1.30 ന് വെച്ചൂട്ട് നേർച്ച എന്നിവ ഉണ്ടായിരിക്കും. പെരുന്നാൾ ചടങ്ങുകളിൽ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഇടവക ട്രസ്റ്റി ബിനു ചാണ്ടപ്പിള്ള, സെക്രട്ടറി എബി ഐസക്ക്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ അറിയിച്ചു. പെരുന്നാൾ ശുശ്രൂഷകൾ നടക്കുന്ന സ്ഥലത്തിന്റെ വിലാസം: TANWOOD SCHOOL, Delta, 700 Welton Rd, SN5 7XF, Swindon English Summary:St. Gregorios Indian Orthodox Church, Swindon NewsTAGSCOMMUNITY NEWSUK NEWSUNITED KINGDOMEXPATSEXPAT NEWS