Monday, December 23, 2024
HomeNewsമന്നത്ത് പത്മനാഭൻ നയിച്ച സവർണജാഥയ്ക്ക് 100 വയസ്സ്

മന്നത്ത് പത്മനാഭൻ നയിച്ച സവർണജാഥയ്ക്ക് 100 വയസ്സ്

കോട്ടയം : അയിത്തജാതിക്കാരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനായി മന്നത്ത് പത്മനാഭൻ നയിച്ച സവർണജാഥയ്ക്ക് നൂറു വയസ്സ്. അയിത്ത ജാതിക്കാർക്കു വഴിനടക്കാനായി ആരംഭിച്ച വൈക്കം സത്യഗ്രഹത്തിനു പിന്തുണ പ്രഖ്യാപിച്ച്, മഹാത്മാഗാന്ധിയുടെ നിർദേശമനുസരിച്ചാണു ചരിത്രപ്രസിദ്ധമായ സത്യഗ്രഹ സമരജാഥ നടത്തിയത്.

രക്ഷണ സ്വധർമപരിപാലനം’, ‘സഞ്ചാരസ്വാതന്ത്ര്യം എല്ലാ പൗര ന്മാരുടെയും ജന്മാവകാശം’ എന്നെഴുതിയ ബോർഡുകളും കോൺഗ്രസ് പതാകയും കയ്യിലേന്തിയായിരുന്നു യാത്ര. കൊല്ലത്തു ജാഥയ്ക്കു സ്വീകരണം നൽകിയത് സി.കേശ വൻ ആയിരുന്നു. പാതയോരങ്ങൾ ജാഥയെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി.

ആവേശോജ്വലമായ സ്വീകരണ മായിരുന്നു ശിവഗിരിയിൽ. ശ്രീനാ രായണഗുരുവിനെ സംഘം സന്ദർശിച്ചു. നവംബർ 11നു വൈകിട്ട് ജാഥ തിരുവനന്തപുരം പുത്തൻകച്ചേരി മൈതാനത്തെത്തി. ഡോ. എം.ഇ.നായിഡുവിന്റെ നേതൃത്വത്തിൽ നാഗർകോവിലിൽ നിന്നു പുറപ്പെട്ട തെക്കൻ ജാഥയും അതേ സമയം വന്നെത്തി. ചങ്ങനാശേരി പരമേശ്വരൻ പിള്ളയുടെ അധ്യക്ഷ തയിൽ കടപ്പുറത്തു യോഗം നടന്നു. പിറ്റേന്നു മന്നത്ത് പത്മനാഭനും ചങ്ങനാശേരി പരമേശ്വരൻ പിള്ളയും ഉൾപ്പെടുന്ന പ്രതിനിധിസംഘം തിരുവിതാംകൂർ റീജന്റ് മഹാറാണി സേതുലക്ഷ്മീബായിയെ ചെന്നു കണ്ടു കാൽലക്ഷത്തോളം പേരുടെ ഒപ്പുള്ള ഭീമഹർജി സമർപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments