വാഷിങ്ടൻ : യുക്രെയ്നിലെ യുദ്ധത്തിനു റഷ്യയ്ക്ക് യുദ്ധസാമഗ്രികളടക്കം നൽകിയതിന് ഇന്ത്യയും ചൈനയുമടക്കം ഡസനിലേറെ രാജ്യങ്ങളിലെ 398 കമ്പനികൾക്കും 120 വ്യക്തികൾക്കും യുഎസ് ഉപരോധം ഏർപ്പെടുത്തി. പട്ടികയിൽ 19 ഇന്ത്യൻ കമ്പനികളും 2 ഇന്ത്യക്കാരുമുണ്ട്. പാശ്ചാത്യ ഉപരോധത്തിനു കീഴിലായ റഷ്യയെ ഉപരോധം മറികടക്കാൻ മറ്റുരാജ്യങ്ങൾ സഹായിക്കുന്നതു തടയുന്നതിന്റെ ഭാഗമാണു നടപടി.
ഇതിൽ 274 കമ്പനികളും റഷ്യയ്ക്കു നവീന പ്രതിരോധ സാങ്കേതികവിദ്യയും വെടിക്കോപ്പുകളും വിൽപന നടത്തി. ഇതിനൊപ്പം ഒട്ടേറെ മുതിർന്ന റഷ്യൻ പ്രതിരോധ ഉദ്യോഗസ്ഥർക്കു യാത്രാവിലക്കും യുഎസ് ഏർപ്പെടുത്തി. മലേഷ്യ,യുഎഇ, തുർക്കി എന്നീ രാജ്യങ്ങളിലെ കമ്പനികളും വിലക്കുപട്ടികയിലുണ്ട്.