തെൽ അവീവ്: ഇസ്രായേലിലെ തെൽഅവീവിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രക്ക് ബസ് സ്റ്റേഷനിലേക്ക് ഇടിച്ചു കയറി 40ലേറെ പരിക്ക്. ഭീകരാക്രമണമെന്ന് സംശയിക്കുന്നതായി ഇസ്രായേൽ സൈന്യം അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ 10 പേരുടെ നില ഗുരുതരമാണ്.
ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ബസിലെ യാത്രക്കാർക്കാണ് പരിക്കേറ്റതെന്നാണ് റിപോർട്ട്. നിയന്ത്രണം വിട്ടെത്തിയ ട്രക്ക് നിർത്തിയിട്ടിരുന്ന ബസിന്റെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ആക്രമണത്തിന് പിന്നാലെ ട്രക്ക് ഡ്രൈവറെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. തെൽഅവീവിൽ താമസിക്കുന്ന ഫലസ്തീൻ പൗരനാണ് ഡ്രൈവറെന്നും റിപോർട്ടുണ്ട്.