Tuesday, November 17, 2026
HomeNews'ബിലോങ്ങിങ്, എ ജേർണി ഓഫ് ലവ്': സോണിയ ഗാന്ധിയുടെ പുസ്തകം പ്രകാശനം ചെയ്തു

‘ബിലോങ്ങിങ്, എ ജേർണി ഓഫ് ലവ്’: സോണിയ ഗാന്ധിയുടെ പുസ്തകം പ്രകാശനം ചെയ്തു

ദില്ലി: സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പ് ‘ബിലോങ്ങിങ്, എ ജേർണി ഓഫ് ലവിന്‍റെ പ്രകാശനം ദില്ലിയിൽ നടന്നു. തന്നെയും കുടുംബത്തെയും പറ്റി പ്രചരിച്ച പല കാര്യങ്ങളും തെറ്റാണെന്നും അതുകൊണ്ടാണ് പുസ്തകം എഴുതാൻ തീരുമാനിച്ചതെന്നും സോണിയഗാന്ധി പറഞ്ഞു. പ്രതിപക്ഷ നിരയിലെ നേതാക്കളുടെ സംഗമ വേദികൂടിയായി മാറി സോണിയയുടെ പുസ്തക പ്രകാശനം.

എന്‍റെ കഥ ഞാൻ തന്നെ പറയുന്നത് കേൾക്കാൻ ആളുകൾക്ക് താത്പര്യമുണ്ടെന്ന് തോന്നി, രാഹുലും പ്രിയങ്കയും നിരന്തരം പുസ്തകം എഴുതാൻ പ്രേരിപ്പിച്ചു. ആദ്യം എഴുതാൻ മടി തോന്നിയെങ്കിലും തന്നെയും കുടുംബത്തെയും പറ്റി പല കാര്യങ്ങളും തെറ്റായി പ്രചരിച്ചു.ഇതോടെയാണ് തന്‍റെ ഓർമ്മക്കുറിപ്പുകൾ പുസ്തക രൂപത്തിലാക്കാൻ തീരുമാനിച്ചതെന്നും സോണിയഗാന്ധി പറഞ്ഞു.

ഇന്ദിരയുടെ കൊലപാതകം ഏറെ ഉലച്ചു, രാജീവ് ഗാന്ധി രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെ ആദ്യം താൻ എതിർത്തിരുന്നു. എന്നാൽ തന്‍റെ ജീവിതം മാറിയത് രാജീവിന്‍റെ രാഷ്ട്രീയ പ്രവേശത്തിന് ശേഷമായിരുന്നു. രാജീവ്ഗാന്ധിയുടെ മണ്ഡലത്തിലെ ജനങ്ങൾ തന്നെ വിദേശിയായല്ല, അവരിലൊരാളായാണ് കണ്ടതെന്നും സോണിയ വേദിയിൽ ഓർത്തെടുത്തു. രാജ്യത്തെ യുവാക്കൾ കൂടുതലായി രാഷ്ട്രീയത്തിലേക്ക് വരണമെന്നും ജൻസികൾ ഉൾപ്പെടെ അവരുടെ അവകാശങ്ങൾക്കായി പോരാടുന്നതാണ് സമകാലിക കാഴ്ടയെന്നും സോണിയ പറഞ്ഞു,

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments