Tuesday, November 17, 2026
HomeAmericaയുഎസിൽ ചെറു വിമാനം തകർന്നുവീണ് മൂന്നു മരണം

യുഎസിൽ ചെറു വിമാനം തകർന്നുവീണ് മൂന്നു മരണം

അരിസോണ: യുഎസിലെ ഗ്രാൻഡ് കാന്യനിൽ കാണാതായ ചെറുവിമാനം തകർന്നുവീണ നിലയിൽ കണ്ടെത്തിയതായി നാഷണൽ പാർക്ക് സർവീസ് അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന മൂന്ന് പേരും അപകടത്തിൽ മരിച്ചു. കുടുംബാംഗങ്ങളുടെ സ്വകാര്യത മാനിച്ച് മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഞായറാഴ്ച രാത്രി 11:30-ഓടെയാണ് ‘പൈപ്പർ കോമാഞ്ചെ’ എന്ന ചെറുവിമാനം കാണാതായതായി വിവരം ലഭിക്കുന്നത്. ഗ്രാൻഡ് കാന്യന്റെ വടക്കൻ ഭാഗത്തുള്ള ‘ബേസിൻ’ എന്ന ഉയർന്ന പ്രദേശത്തിന് സമീപമായിരുന്നു വിമാനത്തിന്റെ അവസാന ലൊക്കേഷൻ.തുടർന്ന് തിങ്കളാഴ്ച പുലർച്ചെ മുതൽ ഇൻഫ്രാറെഡ്, നൈറ്റ് വിഷൻ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വ്യാപകമായ തെരച്ചിൽ ആരംഭിച്ചു.

അരിസോണ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി, എയർഫോഴ്സ് റെസ്ക്യൂ കോർഡിനേഷൻ സെന്റർ, കൊക്കോണിനോ, കെയ്ൻ കൗണ്ടികളിൽ നിന്നുള്ള രക്ഷാപ്രവർത്തകർ എന്നിവർ സംയുക്തമായി നടത്തിയ തെരച്ചിലിൽ തിങ്കളാഴ്ച രാവിലെ 10:15-ഓടെ ബേസിൻ മേഖലയിൽ തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു.ഞായറാഴ്ച വൈകുന്നേരം 7:15-ഓടെയാണ് അപകടം സംഭവിച്ചതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.

അപകടകാരണം കണ്ടെത്തുന്നതിനായി നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗ്രാൻഡ് കാന്യനിൽ വിമാന അപകടങ്ങൾ വളരെ അപൂർവമാണ്. 1986-ന് ശേഷം പത്തിൽ താഴെ അപകടങ്ങൾ മാത്രമാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments