Monday, November 2, 2026
HomeAmericaഅമേരിക്കയിൽ സ്വകാര്യവിമാനം തകർന്ന് ഒമ്പത് പേർക്ക് ദാരുണാന്ത്യം

അമേരിക്കയിൽ സ്വകാര്യവിമാനം തകർന്ന് ഒമ്പത് പേർക്ക് ദാരുണാന്ത്യം

ഫ്ലോറിഡാ : അമേരിക്കയിലെ ഫ്ലോറിഡയിൽ സ്വകാര്യവിമാനം തകർന്ന് ഒമ്പത് പേർ മരിച്ചു. ഓസ്റ്റിനിൽ നിന്ന് ബഹമാസിലേക്ക് പോയ ലിയർജെറ്റ് 60 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പാം ബീച്ച് കൗണ്ടിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12:50നാണ് സ്വകാര്യ വിമാനം തകർന്നുവീണത്. ജനവാസ മേഖലയിലാണ് വിമാനം വീണത്. ഈ വർഷം അമേരിക്കയിൽ ഉണ്ടാകുന്ന രണ്ടാമത്തെ വലിയ വിമാന അപകടമാണ് സംഭവിച്ചത്.

തകർന്നുവീഴാൻ പോകുന്നു, ഇനി സമയമില്ലെന്നായി‌രുന്നു പൈലറ്റിന്റെ അവസാന സന്ദേശം. ഐസും ശക്തമായ ടർബുലൻസും മോശം കാലാവസ്ഥയും അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക നി​ഗമനം. കാരണം കണ്ടെത്താൻ അന്വേഷണം പുരോ​ഗമിക്കുകയാണ്. ഔദ്യോഗിക കാരണം സ്ഥിരീകരിച്ചിട്ടില്ല.

ക്രെസ്തവൻ ബൊളിവാർഡിനും 10-ാം അവന്യൂ നോർത്തിനും ഇടയിലുള്ള മിലിട്ടറി ട്രെയിലിന് സമീപമാണ് അപകടം നടന്നതെന്ന് പാം ബീച്ച് കൗണ്ടി ഷെരീഫ് ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. വിമാനത്തിൽ ഐസ് അടിഞ്ഞുകൂടിയതായും, പുറത്തെ വായുവിന്റെ താപനില -47 ഡിഗ്രി സെൽഷ്യസ് ആണെന്നും, മിതമായ പ്രക്ഷുബ്ധത മൂലം വിമാനം 700 അടി വരെ ഉയർന്നു പൊങ്ങിയതായും വിമാനത്തിന്റെ പൈലറ്റ് റിപ്പോർട്ട് ചെയ്തതായി LiveATC.net പകർത്തിയ എയർ ട്രാഫിക് കൺട്രോൾ റേഡിയോ കോളുകളുടെ റെക്കോർഡിംഗ് പറയുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments