Sunday, November 1, 2026
HomeNewsഡിവൈഎസ്പി സ്പെഷ്യൽ റിക്രൂട്മെന്റിൽ മുൻ എസ്‌എഫ്‌ഐ നേതാവിന് ഒന്നാം റാങ്ക് ലഭിച്ചതിനെതിരെ പരാതി

ഡിവൈഎസ്പി സ്പെഷ്യൽ റിക്രൂട്മെന്റിൽ മുൻ എസ്‌എഫ്‌ഐ നേതാവിന് ഒന്നാം റാങ്ക് ലഭിച്ചതിനെതിരെ പരാതി

തിരുവനന്തപുരം : പിഎസ്‌സി നടത്തുന്ന ഡിവൈഎസ്പി (ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്) സ്പെഷൽ റിക്രൂട്മെന്റിൽ മുൻ എസ്‌എഫ്‌ഐ നേതാവിന് വഴിവിട്ട് ഒന്നാം റാങ്ക് നൽകി നിയമന ശുപാർശ നടത്തിയതായി പരാതി. പൊലീസ് ബറ്റാലിയൻ കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ പ്രധാന ലിസ്റ്റിൽ പോലും ഉൾപ്പെടാതിരുന്ന മുൻ എസ്എഫ്ഐ നേതാവ് കെ.ജെ.ജിതിനെതിരെയാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിതിന് നൽ‍കിയ ട്രെയിനിങ്ങിനുള്ള അനുമതിയും നിയമന ഉത്തരവും തടയണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.

ഗ്രേസ് മാർക്ക് ആനുകൂല്യത്തിൽ മൂന്നാം ക്ലാസിൽ ബികോം പാസായ വ്യക്തിയാണ് സബ് ഇൻസ്‌പെക്ടർ, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, ഹൈക്കോടതി അസിസ്റ്റന്റ്, ഗവ. ഓഡിറ്റർ തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്യുന്ന,  ഉയർന്ന യോഗ്യതയുള്ള മൽസരാർഥികളെ  പിന്തള്ളി  ഒന്നാം റാങ്ക് നേടിയതെന്ന് പരാതിയിൽ പറയുന്നു. എറണാകുളം ജില്ലയിലെ വിവിധ കോളജ് പ്രിൻസിപ്പൽമാരെ കയ്യേറ്റം ചെയ്തതിനും മദ്യപിച്ച് വാഹനമോടിച്ചതിനും ഉൾപ്പെടെ നിരവധി എഫ്ഐആറുകൾ ജിതിന്റെ പേരിലുണ്ടെന്നും പരാതിയിൽ പറയുന്നു.

സെപ്റ്റംബറിലാണ് ഡിവൈഎസ്പി തസ്തികയിലേക്ക് 17,000ത്തോളം പേരിൽനിന്ന് അപേക്ഷ ക്ഷണിച്ചത്. ഡിസംബർ 25ന് എഴുത്തുപരീക്ഷ നടത്തി. 2026 മാർച്ച് 26ന് ഫിസിക്കൽ ടെസ്റ്റും ഏപ്രിൽ 26ന് 35 പേരുടെ അഭിമുഖവും പൂർത്തിയാക്കി. മേയ് 6ന് അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പിഎസ്‌സി ചെയർമാൻ എം.ആർ.ബൈജു നേരിട്ട് പങ്കെടുത്ത അഭിമുഖത്തിൽ, എഴുത്തുപരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവരെ പിന്നിലാക്കാൻ ക്രമവിരുദ്ധമായി ഉയർന്ന മാർക്ക് നൽകിയെന്ന് പരാതിയിൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments