Sunday, November 1, 2026
HomeNewsഎഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന്

എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന്

തിരുവനന്തപുരം : ഈ വർഷത്തെ സംസ്ഥാന സർക്കാരിൻ്റെ പരമോന്നത സാഹിത്യപുരസ്കാരമായ എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന്. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മേതിൽ നൽകിയ സംഭാവനകളെ മാനിച്ചുകൊണ്ടാണ് എഴുത്തച്ഛൻ പുരസ്കാരം അദ്ദേഹത്തിന് സമർപ്പിക്കുന്നതെന്ന് സാംസ്കാരികമന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.

കെ.ജി.എസ് അധ്യക്ഷനും കല്പറ്റ നാരായണൻ, കെ. സച്ചിദാനന്ദൻ, സാറാ ജോസഫ് എന്നിവർ അംഗങ്ങളും എം.പി സുരേന്ദ്രൻ മെമ്പർ സെക്രട്ടറിയുമായ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. വാർത്താസമ്മേളനത്തിൽ സാഹിത്യ അക്കാദമി അധ്യക്ഷൻ കൽപറ്റ നാരായണനും സംബന്ധിച്ചു.1944 ആഗസ്റ്റ് 24ന് പാലക്കാട് ജില്ലയിലെ ആലത്തൂർ പുതിയങ്കത്താണ് മേതിലിന്റെ ജനനം. പിതാവ്: പാറക്കാട്ട് ഗോവിന്ദ മേനോൻ, മാതാവ്: മേതിൽ കമല. ചിറ്റൂർ പി. കോളജിലും തൃശ്ശൂർ കേരളവർമ കോളജിലും വിദ്യാഭ്യാസം. ഒരു നോർവീജിയൻ ഷിപ്പിങ് സ്ഥാപനത്തിലെ കമ്പ്യൂട്ടർ വിഭാഗത്തിന്റെ അധിപനായും നെസ്റ്റ് സോഫ്റ്റ്വെയർ യുഎസ്എയുടെ മദ്രാസ് ശാഖയിൽ സീനിയർ സാങ്കേതിക ലേഖകനായും ദീർഘകാലം പ്രവർത്തിച്ചിരുന്നു.

സൂര്യവംശം, ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി, ബ്രാ, പെൻഗ്വിൻ, ഡിലൻ തോമസിന്റെ പന്ത്, നായകന്മാർ ശവപേടകങ്ങളിൽ, സംഗീതം ഒരു സമയകലയാണ്, മേതിൽ കഥകൾ, മേതിൽ കവിതകൾ, രോമം, ദൈവം മനുഷ്യൻ യന്ത്രം, ലൈംഗികതയെക്കുറിച്ച് ഒരു ഉപന്യാസം, ആൽബട്രോസിൻ്റെ കരച്ചിൽ, മൂന്നുവര, ഭൂമിയെയും മരണത്തെയും കുറിച്ച്, സൂര്യമത്സ്യത്തെ വിവരിക്കൽ, ചൂണ്ടുന്ന എലി, ചൂണ്ടെലി, ഇവിടെ ഒരു വവ്വാൽ ഇല്ല, സീബ്ര ക്രോസിങ്, പെൻഗ്വിൻ എന്നിവ പ്രധാന കൃതികൾ. ജീവിതപങ്കാളി: പരേതയായ പ്രഭാവതി. മക്കൾ: പരേതയായ ജൂൺ, ജൂലിയൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments