Friday, October 9, 2026
HomeAmericaഇറാനില്‍ നിന്ന് ഇന്ധന ഇറക്കുമതി നടത്തിയെന്ന് ആരോപണം:ഇന്ത്യന്‍ കമ്പനികള്‍ക്ക് യുഎസ് ഉപരോധം

ഇറാനില്‍ നിന്ന് ഇന്ധന ഇറക്കുമതി നടത്തിയെന്ന് ആരോപണം:ഇന്ത്യന്‍ കമ്പനികള്‍ക്ക് യുഎസ് ഉപരോധം

വാഷിങ്ടൺ: ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി യു എസ്. ഇറാനില്‍ നിന്ന് ഇന്ധന ഇറക്കുമതി നടത്തിയെന്ന് ആരോപിച്ചാണ് അമേരിക്കയുടെ ഉപരോധം. മുംബൈ ആസ്ഥാനമാക്കിയുള്ള രണ്ട് ഇന്ത്യന്‍ കമ്പനികള്‍ക്കും അഞ്ച് വ്യക്തികള്‍ക്കുമാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. SSPL സൊലൂഷന്‍സ്, സമുദ്ര മറൈന്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ക്കാണ് ഉപരോധം. രണ്ട് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അഞ്ച് വ്യക്തികളെ അവരുടെ കമ്പനികളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നതില്‍ നിന്നും തടഞ്ഞതായാണ് റിപ്പോര്‍ട്ട്.

‘ഓപ്പറേഷന്‍ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ എന്ന പേരില്‍ ഇറാനെതിരായി യുഎസ് നടത്തുന്ന നടപടിയുടെ ഭാഗമാണ് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരായ ഉപരോധങ്ങള്‍. ഇറാനിയന്‍ പെട്രോളിയം, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വ്യാപാരവുമായി ബന്ധപ്പെട്ട് പത്ത് സ്ഥാപനങ്ങള്‍ക്കും ആറ് വ്യക്തികള്‍ക്കും അഞ്ച് കപ്പലുകള്‍ക്കും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉപരോധം ഏര്‍പ്പെടുത്തുന്നു,’ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഒരു ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ഇറാനിയന്‍ പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങൾ വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും മേല്‍ യുഎസ് സര്‍ക്കാര്‍ ഉപരോധം ഏര്‍പ്പെടുത്തുകയാണ്, എന്നാണ് അമേരിക്കയുടെ ഔദ്യോഗിക വിശദീകരണം.

യുഎസും ഇറാനുമായുള്ള ധാരണാപത്രം തകര്‍ന്നതിനെത്തുടര്‍ന്ന് ജൂലൈ 14 മുതല്‍ ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് നേരെ അമേരിക്ക വീണ്ടും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇറാനുമായി വ്യാപാര ബന്ധമുള്ള രാജ്യങ്ങള്‍ക്കും കമ്പനികള്‍ക്കും യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇന്ത്യന്‍ കമ്പനികള്‍ക്ക് മേല്‍ അമേരിക്ക ഇത്രയും വലിയ ഉപരോധങ്ങള്‍ ചുമത്തുന്നത്.

അതേസമയം, നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ യുഎസ് ആക്രമിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇറാനുമായി യുഎസ് ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധവും ഹോര്‍മൂസിലൂടെയുള്ള എണ്ണ ടാങ്കര്‍ ഗതാഗതവും തുടരുമെന്നുമാണ് യുഎസ് നിലപാട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments