Friday, October 9, 2026
HomeNewsറഷ്യൻ ഗ്ലൈഡ് ബോംബുകൾ ബസ്സിനു മുകളിൽ വീണ് യുക്രൈനിൽ 30 പേർക്ക് ദാരുണാന്ത്യം

റഷ്യൻ ഗ്ലൈഡ് ബോംബുകൾ ബസ്സിനു മുകളിൽ വീണ് യുക്രൈനിൽ 30 പേർക്ക് ദാരുണാന്ത്യം

കീവ് : കിഴക്കൻ യുക്രെയ്നിലെ പ്രധാന നഗരമായ ക്രാമറ്റോർസ്കിൽ റഷ്യ നടത്തിയ ക്രൂരമായ വ്യോമാക്രമണത്തിൽ 30 സാധാരണക്കാർ കൊല്ലപ്പെട്ടു. യാത്രക്കാരുമായി പോവുകയായിരുന്ന രണ്ട് ബസുകൾക്ക് നേരെയാണ് ഒക്ടോബർ 8-ന് റഷ്യ മാരകമായ ഗ്ലൈഡ് ബോംബുകൾ വർഷിച്ചത്. ആക്രമണത്തിൽ 18 പേർക്ക് ഗുരുതരമായി പരുക്കേറ്റതായും ഉക്രേനിയൻ അധികൃതർ അറിയിച്ചു.

തിരക്കേറിയ നഗരമധ്യത്തിലൂടെ സർവീസ് നടത്തുകയായിരുന്ന ബസുകൾക്ക് മേൽ ബോംബ് പതിച്ച ഉടൻ തന്നെ വൻ സ്ഫോടനവും തീപിടുത്തവുമുണ്ടായി. പരമാവധി സാധാരണക്കാരെ ലക്ഷ്യമിട്ടാണ് റഷ്യ ഈ ആക്രമണം നടത്തിയതെന്ന് ഡൊനെറ്റ്സ്ക് റീജനൽ ഗവർണർ വാദിം ഫിലാഷ്കിൻ പറഞ്ഞു. മനഃപൂർവം റഷ്യ ജനവാസ മേഖലകളെയും പൊതുഗതാഗത സംവിധാനങ്ങളെയും തകർക്കുകയാണെന്ന് യുക്രേനിയൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയും കുറ്റപ്പെടുത്തി.

ആക്രമണത്തെ തുടർന്ന് മുൻകരുതൽ നടപടിയെന്നോണം ക്രാമറ്റോർസ്കിലും സമീപ നഗരമായ സ്ലോവിയൻസ്കിലും പൊതുഗതാഗത സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി യുക്രെയ്നിലെ സാധാരണക്കാർക്ക് നേരെ റഷ്യ വ്യോമാക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഈ സംഭവത്തിന് തലേദിവസം വടക്കൻ യുക്രെയ്നിലെ പ്രിലൂക്കിയിലുള്ള ഒരു ഫ്ലാറ്റിന് നേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 5 കുട്ടികളടക്കം 22 പേർ കൊല്ലപ്പെട്ടിരുന്നു. തുടർവിവരങ്ങൾക്കായി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments