Monday, September 21, 2026
HomeAmericaറഷ്യ-യുക്രെയ്ന്‍ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ട്രംപ്

റഷ്യ-യുക്രെയ്ന്‍ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ട്രംപ്

വാഷിങ്ടൺ: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ വീണ്ടും വിമർശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യ-യുക്രെയ്ന്‍ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ആവശ്യം ഉന്നയിച്ചത്. യുദ്ധം കാരണം ലോകം മുഴുവന്‍ ദുരിതമനുഭവിക്കുകയാണെന്നും ട്രംപ് പറഞ്ഞു. പ്രതിമാസം 25,000 പേരുടെ ജീവന്‍ നഷ്ടമാകുന്നുണ്ട്. അവരില്‍ ഭൂരിഭാഗവും സൈനികരാണെന്നും എത്ര ലജ്ജാകരമായ സാഹചര്യമാണിതെന്നും ട്രംപ് പറഞ്ഞു. യുക്രെയ്‌നുമായുള്ള യുദ്ധം കാരണം റഷ്യയ്ക്ക് അവരുടെ എണ്ണ വ്യവസായത്തിന്റെ നിയന്ത്രണം തന്നെ നഷ്ടമായെന്നാണ് ട്രംപ് പറയുന്നത്.

ന്യൂയോര്‍ക്കില്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനെത്തുന്ന സെലന്‍സ്‌കിയുമായി നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായിട്ടാണ് ട്രംപിന്റെ പ്രതികരണം. ഞായറാഴ്ച ഇരു നേതാക്കളും ഫോണില്‍ സംസാരിച്ചിരുന്നു. പ്രധാനപ്പെട്ട വിഷയങ്ങളാണ് സംസാരിച്ചതെന്നും ട്രംപുമായുള്ള കൂടിക്കാഴ്ച ധാരാളം മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും സെലന്‍സ്‌കി വ്യക്തമാക്കിയിരുന്നു . സെലന്‍സ്‌കിയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍, റഷ്യന്‍ റിഫൈനറികള്‍ക്ക് നേരെയുള്ള ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടതായും സൂചനയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments