Saturday, September 5, 2026
HomeAmericaയു.എസ്. ആർമിക്ക് പുതിയ ആക്ടിങ് സെക്രട്ടറിയായി ആദം ടെല്ലെയെ പ്രഖ്യാപിച്ച് ട്രംപ്

യു.എസ്. ആർമിക്ക് പുതിയ ആക്ടിങ് സെക്രട്ടറിയായി ആദം ടെല്ലെയെ പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്‌ടൺ : യു.എസ്. ആർമിയുടെ പുതിയ ആക്ടിങ് സെക്രട്ടറിയായി ആദം ടെല്ലെയെ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നിയമിച്ചു. പെൻ്റഗൺ നേതൃത്വവുമായുള്ള കടുത്ത അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് നിലവിലെ ആർമി സെക്രട്ടറി ഡാൻ ഡ്രിസ്‌കോൾ പദവി ഒഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ട്രംപിൻ്റെ പ്രഖ്യാപനം.

“സിവിൽ വർക്സിനായുള്ള നിലവിലെ അസിസ്റ്റൻ്റ് ആർമി സെക്രട്ടറി ആദം ടെല്ലെ, ഉടനടി പ്രാബല്യത്തിൽ വരും വിധം ആക്ടിങ് ആർമി സെക്രട്ടറിയാകുമെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. അദ്ദേഹം എല്ലാവരും ബഹുമാനിക്കുന്ന ഒരു മികച്ച രാജ്യസ്‌നേഹിയാണ്,” ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

യു.എസ്. സെനറ്റിൻ്റെ അംഗീകാരത്തോടെ 2025 ഓഗസ്റ്റിലാണ് ടെല്ലെ അസിസ്റ്റൻ്റ് ആർമി സെക്രട്ടറിയായി ചുമതലയേറ്റത്. ദീർഘകാലം കോൺഗ്രസ് സഹായിയായി പ്രവർത്തിച്ച പരിചയസമ്പത്ത് ഇദ്ദേഹത്തിനുണ്ട്.

വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസിൻ്റെ ലോ സ്കൂൾ സഹപാഠിയായിരുന്ന ഡാൻ ഡ്രിസ്‌കോളിൻ്റെ രാജി ട്രംപ് ഭരണകൂടത്തിലെ പുതിയ പ്രതിസന്ധികളിലേക്ക് വിരൽ ചൂണ്ടുന്നതാണ്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തുമായി ഡ്രിസ്‌കോൾ നിരന്തരം അസ്വാരസ്യത്തിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ട്രംപ് അധികാരമേറ്റ ശേഷം പെൻ്റഗണിൽ നിന്ന് പടിയിറങ്ങുന്ന മുതിർന്ന സൈനിക ഉദ്യോഗസ്ഥരുടെ നിരയിലെ ഏറ്റവും ഒടുവിലത്തെ പേരാണ് ഡ്രിസ്‌കോളിൻ്റേത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments