Wednesday, October 21, 2026
HomeBreakingNewsഅറിവിൻ്റെ അമൃതം പകർന്ന് ഇന്ന് വിജയദശമി

അറിവിൻ്റെ അമൃതം പകർന്ന് ഇന്ന് വിജയദശമി

കുരുന്നുകള്‍ക്ക് അറിവിന്റെ ലോകത്തേക്ക് ആദ്യാക്ഷരം പകര്‍ന്ന് ഇന്ന് വിജയദശമി. പ്രമുഖ ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും രാവിലെ മുതല്‍ എഴുത്തിനിരുത്തി തുടങ്ങി. തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം, കോട്ടയം പനച്ചിക്കാട് ക്ഷേത്രം, പറവൂര്‍ ദക്ഷിണ മൂകാംബിക, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും എഴുത്തിനിരുത്തും. തിരൂർ തുഞ്ചൻ പറമ്പിൽ പുലര്‍ച്ചെ അഞ്ചിന് വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. പാരമ്പര്യ എഴുത്താശാന്മാരും സാഹിത്യകാരന്മാരും രണ്ട് മണ്ഡപങ്ങളിലായി വിദ്യാരംഭത്തിന് നേതൃത്വം നൽകുന്നു.

വിജയദശമി ദിനമായ ഇന്ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും. മുഖ്യതന്ത്രി രാമചന്ദ്ര അഡിഗയുടെ കാര്‍മികത്വത്തില്‍ സരസ്വതി മണ്ഡപത്തിലും മണ്ഡപ വരാന്തയിലുമായാണ്  ചടങ്ങുകൾ നടക്കുക. മലയാളികൾ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് ഭക്തരാണ് വിദ്യാരംഭത്തിനായി കൊല്ലൂരിലെത്തിയിരിക്കുന്നത്. ചടങ്ങുകൾക്കായി ക്ഷേത്രത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments