Tuesday, October 20, 2026
HomeNewsഷൊർണൂർ റെയിൽവേ സ്റ്റേഷനടുത്തായി മൂന്നിടങ്ങളിൽ ഭാരം ഉള്ള വസ്തുക്കൾ റെയിൽവേ ട്രാക്കിൽ: ഒരാൾ കസ്റ്റഡിയിൽ

ഷൊർണൂർ റെയിൽവേ സ്റ്റേഷനടുത്തായി മൂന്നിടങ്ങളിൽ ഭാരം ഉള്ള വസ്തുക്കൾ റെയിൽവേ ട്രാക്കിൽ: ഒരാൾ കസ്റ്റഡിയിൽ

പാലക്കാട്. : ഷൊർണൂർ റെയിൽവേ ട്രാക്കിൽ ഭാരമുള്ള വസ്തുക്കൾ കണ്ടെത്തി. ഒറ്റപ്പാലം – ഷൊർണൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ മൂന്നിടങ്ങളിലാണ് ഭാരം ഉള്ള വസ്തുക്കൾ ട്രാക്കിൽ കണ്ടെത്തിയത്. രാവിലെ 10.30 നും 11.30 നും ഇടയിലുള്ള സമയത്താണ് സംഭവം. കോൺക്രീറ്റ് സ്ലാബും റെയിലിന്‍റെ കഷ്ണവും ഒരു ചാക്കിൽ കട്ടപിടിച്ച സിമന്‍റും കണ്ടെത്തി.

സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യുവാവിനെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. ബിഹാർ സ്വദേശിയായ ഷുക് ലാല്‍ മറിയയാണ് പിടിയിലായത്. യുവാവിനെ ചോദ്യം ചെയ്തു വരികയാണ്. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസിന്‍റെ സംശയം. ഇയാൾ തന്നെയാണോ ഈ വസ്തുക്കൾ ട്രാക്കിൽ വെച്ചത്, അതോ പിന്നിൽ ആരെങ്കിലുമുണ്ടോ എന്നെല്ലാം പൊലീസ് അന്വേഷിക്കുകയാണ്. ട്രെയിൻ പാളം തെറ്റിക്കാനുള്ള ശ്രമമാണോ നടന്നത് എന്ന് നിലവിൽ വ്യക്തമല്ല. പകൽ ഇത്തരമൊരു അട്ടിമറി ശ്രമം നടത്താനുള്ള സാധ്യത കുറവാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇതു സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments