Monday, December 23, 2024
HomeWorld'ഇവാനോ ഫെസ്റ്റ് 2024' സമാപിച്ചു

‘ഇവാനോ ഫെസ്റ്റ് 2024’ സമാപിച്ചു

വാൻകൂവർ : സെന്റ് ജോസഫ് സിറോ മലങ്കര കത്തോലിക്കാ പള്ളി  വാൻകൂവറിന്റെ നേതൃത്വത്തിൽ ഒക്ടോബർ 12–ാം തീയതിയിൽ  നടത്തപ്പെട്ട ‘ഇവാനോ ഫെസ്റ്റ് 2024’ വൻ ജനാവലിയുടെ നേതൃത്വത്തിൽ സമാപിച്ചു. മലങ്കര കത്തോലിക്കാ സഭ യു എസ് എ കാനഡ ഭദ്രാസനത്തിന്റെ ബിഷപ്പായ റവ. ഡോ. ഫിലിപ്പോസ്  മാർ  സ്തെഫാനോസ് പിതാവിന്റെ പ്രാർഥനാശംസകളോടെ ആരോംഭിച്ച  ‘ഇവാനോ ഫെസ്റ്റ്’ ഇടവക വികാരി റവ. ഫാ. ജോൺ കുര്യാക്കോസ് (ഫാ. ഡൈജു) ഉദ്ഘാടനം ചെയ്തു.

‘ഇവാനൊ ഫെസ്റ്റ് 2024’ ന്റെ ഭാഗമായി  നടത്തപെട്ട പ്രഥമ ‘ഇവാനോ കപ്പ്’ ബാസ്കറ്റ്ബോൾ മത്സരത്തിൽ ഐലൻഡ്  ടസ്കേഴ്സ് സൂപ്പർ ജെയ്ന്റ്സിനെ (48-43) പരാജയപ്പെടുത്തി ജേതാക്കളായി. മലയാളികളുടെ ഇടയിൽ ആദ്യമായി നടത്തിയ ഈ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ആറ് ടീമുകൾ പങ്കെടുത്തു. ‘ഇവാനോ കപ്പ്’ ബാസ്കറ്റ്ബോൾ  ഉദ്ഘാടനവും, ‘ഇവാനോ  ഫെസ്റ്റ് – 2025 കലണ്ടറും’ സെന്റ്  ജോർജ് ഓർത്തഡോക്സ്‌ പള്ളി വാൻകൂവർ വികാരി റവ. എം. സി. കുരിയാക്കോസ്  റമ്പാൻ  നിർവഹിച്ചു. സെന്റ് അൽഫോൻസ് സിറോ മലബാർ പള്ളി  വൻകൂവർ വികാരി റവ. ഫാ. തോമസ് വെണ്മാൻതറ ആശംസകൾ നേർന്നു.

ഇവാനോ ഫെസ്റ്റിന്റെ ഭാഗമായി ഫുഡ് ഫെസ്റ്റും, സ്ത്രീകൾക്കായുള്ള  ത്രോബോൾ മത്സരങ്ങളും, കുട്ടികൾക്കുവേണ്ടി ബാസ്കറ്റ്ബാൾ  മത്സരങ്ങളും, കൂടാതെ വിവിധ കലാ പരിപാടികളും നടത്തപെട്ടു. അഞ്ചു ടീമുകൾ പങ്കെടുത്ത അത്യന്തം വാശിയേറിയ സ്ത്രീകളുടെ ത്രോബാൾ ടൂർണമെന്റിൽ ഫ്ലീറ്റ്വുഡ് കനുക്സ് ഫയർസ്റ്റോർമേഴ്‌സിനെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് പരാജയപ്പെടുത്തി. പ്രവർത്തനങ്ങൾക്ക് ഇടവക ട്രഷറർ ജോസ് മാത്യുവും, സെക്രട്ടറി ഹാരി ജോണും നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments