Monday, December 23, 2024
HomeGulfയുഎഇ ക്ലസ്റ്റർ വോളിബോൾ: ചാംപ്യന്മാരായി ഇന്ത്യൻ സ്കൂൾ ടീം

യുഎഇ ക്ലസ്റ്റർ വോളിബോൾ: ചാംപ്യന്മാരായി ഇന്ത്യൻ സ്കൂൾ ടീം

ഷാർജ : സിബിഎസ്ഇ യുഎഇ ക്ലസ്റ്റർ വോളിബോൾ ടൂർണമെന്റിൽ  ഇന്ത്യൻ സ്കൂൾ ടീം ചാംപ്യന്മാരായി. ഇതുവഴി ഈ മാസം അവസാനം ഹിമാചൽ പ്രദേശിൽ നടക്കുന്ന ദേശീയ ചാംപ്യൻഷിപ്പിന് ടീം യോഗ്യത നേടി. 

ദുബായിലെ നിംസ് സ്കൂളിൽ നടന്ന ഫൈനലിൽ ഷാർജ ഇന്ത്യൻ സ്കൂൾ ടീം ക്രെഡൻസ് സ്കൂളിനെ നേരിട്ടുള്ള സെറ്റുകൾക്കാ(3-0)ണ് പരാജയപ്പെടുത്തിയത്. കുട്ടികളുടെ കഠിനാധ്വാനവും നിശ്ചയദാർഢ്യവുമാണ് മെഡൽ നേടാൻ കാരണമായതെന്ന് പരിശീലകൻ ശിവ പറഞ്ഞു. പ്ലെയർ ഓഫ് ദ് ടൂർണമെന്റായി ടീം ക്യാപ്റ്റൻ ആദവ് ദീപൻ തിരഞ്ഞെടുക്കപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments