Tuesday, July 28, 2026
HomeAmericaവൈറ്റ് ഫോസ്ഫറസ് ചോർന്നു: സംഭവം കൊറിയൻ അമേരിക്കൻ സൈനിക എയർ ബേസിൽ: സമീപവാസികൾക്ക് ജാഗ്രത നിർദ്ദേശം

വൈറ്റ് ഫോസ്ഫറസ് ചോർന്നു: സംഭവം കൊറിയൻ അമേരിക്കൻ സൈനിക എയർ ബേസിൽ: സമീപവാസികൾക്ക് ജാഗ്രത നിർദ്ദേശം

സോൾ : ദക്ഷിണ കൊറിയയിലെ ഗ്യോംഗി പ്രവിശ്യയിലെ പ്യോംഗ്‌തേക്കിലുള്ള അമേരിക്കൻ സൈനിക താവളമായ ഒസാൻ എയർ ബേസിൽ വൈറ്റ് ഫോസ്ഫറസ് ചോർച്ച റിപ്പോർട്ട് ചെയ്തു. സംഭവത്തെ തുടർന്ന് സമീപ പ്രദേശങ്ങളിലെ താമസക്കാരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് ഒഴിഞ്ഞുമാറാൻ അധികൃതർ നിർദേശം നൽകി. പ്രാദേശിക സമയം വൈകിട്ട് 4.54ഓടെയാണ് സിയോട്ടാൻ-മ്യോണിലുള്ള വ്യോമതാവളത്തിൽ സംഭവം ഉണ്ടായത്.

യുദ്ധോപകരണത്തിലെ വാർഹെഡിൽ നിന്ന് രാസവസ്തു ചോർന്നെന്ന റിപ്പോർട്ടിനെ തുടർന്ന് അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി. ഒമ്പത് വാഹനങ്ങളും 31 ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ചോർച്ച നിയന്ത്രണ വിധേയമാക്കാനുള്ള നടപടികൾ സ്വീകരിച്ചു. വായുവുമായി സമ്പർക്കത്തിൽ വന്നാൽ സ്വയം തീപിടിക്കാനുള്ള സാധ്യതയുള്ള അത്യന്തം അപകടകാരിയായ രാസവസ്തുവാണ് വൈറ്റ് ഫോസ്ഫറസ്. ഇത് ചർമ്മത്തിൽ പതിച്ചാൽ ഗുരുതരമായ പൊള്ളലേൽക്കാനും വലിയ അളവിൽ ഇതിന്റെ പുക ശ്വസിച്ചാൽ ജീവന് ഭീഷണിയാകാനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സൈനിക നീക്കങ്ങൾക്കിടെ പുകമറ സൃഷ്ടിക്കുന്നതിനായി വൈറ്റ് ഫോസ്ഫറസ് സാധാരണയായി ഉപയോഗിക്കാറുണ്ട്.

സംഭവത്തെ തുടർന്ന് പ്യോംഗ്‌തേക്ക് നഗരഭരണം അടിയന്തര ദുരന്തസന്ദേശം പുറപ്പെടുവിച്ച് ചർമ്മത്തിൽ രാസവസ്തു പതിക്കാതിരിക്കാൻ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ ജനങ്ങളോട് അഭ്യർഥിച്ചു. സംഭവത്തിൽ ഇതുവരെ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുരക്ഷാ നടപടികൾ പൂർത്തിയായ ശേഷം അപകടത്തിന്റെ യഥാർത്ഥ കാരണം അന്വേഷിക്കുമെന്ന് അഗ്നിരക്ഷാസേനയും പോലീസും സൈനിക അധികൃതരും അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments