Tuesday, October 27, 2026
HomeNewsപിഎസ്‍സി ചെയർമാനെതിരായ ഗവർണറുടെ നടപടി: പ്രതികരണവുമായി മന്ത്രി കെ മുരളീധരൻ

പിഎസ്‍സി ചെയർമാനെതിരായ ഗവർണറുടെ നടപടി: പ്രതികരണവുമായി മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: പിഎസ്‍സി ചെയർമാനെതിരായ ഗവർണറുടെ നടപടിയിൽ പ്രതികരണവുമായി മന്ത്രി കെ മുരളീധരൻ. പിഎസ്‍സിയുടെ ഭാഗത്ത് ക്രമക്കേട് വളരെ വ്യക്തമാണെന്നും അതുകൊണ്ടാണ് സംസ്ഥാന സർക്കാർ തന്നെ അന്വേഷണം നടത്താൻ തീരുമാനിച്ചതെന്നും മുരളീധരൻ പറഞ്ഞു. സർക്കാർ അന്വേഷണത്തോട് സഹകരിക്കാത്ത നിലപാട് പിഎസ്‍സി സ്വീകരിച്ചു. അതുകൊണ്ടായിരിക്കാം ഇത്തരമൊരു നടപടിയിലേക്ക് ഗവർണർ കടന്നത്. പിഎസ്‍സി സ്വതന്ത്ര സ്ഥാപനം ആണെങ്കിലും അതിന്റെ ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ചു. അതുകൊണ്ടാണ് സർക്കാർ ഇടപ്പെട്ടതെന്നും മുരളീധരൻ പറഞ്ഞു.

അഴിമതിയുള്ള സ്ഥാപനമായി പിഎസ്‍സി മാറി. എൽഡിഎഫ് പറയുന്നത് രാഷ്ട്രീയമാണ്. പിഎസ്‌സിയെ ഇത്രയും വഷളാക്കിയ കാലഘട്ടം കേരളത്തിന്റെ ചരിത്രത്തിൽ വേറെയില്ല. ഈ പിഎസ്‍സി പോകണമെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. പിഎസ്‌സി അംഗങ്ങളുടെ നിയമനം സംബന്ധിച്ചുള്ള കാര്യങ്ങൾ സർക്കാർ ഇനി ആലോചിക്കേണ്ട കാര്യങ്ങളാണെന്നും മുരളീധരൻ പറഞ്ഞു.

പിഎസ്‍സി ചെയർമാനെ പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകുകയായിരുന്നു ഗവർണർ. സ്ഥാനം ഒഴിഞ്ഞതിന് ഒരാഴ്ച മുൻപ് രാജേന്ദ്ര അർലേക്കറാണ് ശുപാർശ നൽകിയത്. പിഎസ്‍സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണം. ഐജി അജിതാബീഗത്തിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഗവർണറുടെ തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments