Sunday, July 12, 2026
HomeBreakingNewsഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ആക്രമണം

ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ആക്രമണം

പശ്ചിമേഷ്യ വീണ്ടും കലുഷിതം. ഇറാനിലേക്കുള്ള അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ആക്രമണം. ബഹ്റൈൻ, യുഎഇ, ഖത്തർ രാജ്യങ്ങളിലാണ് ഇന്നു പുലർച്ച ആക്രമണമുണ്ടായത്. ജോർദാനിലെ പ്രിൻസ് ഹസൻ സൈനിക താവളം ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. അനുവാദമില്ലാതെ കടന്നെന്ന് ചൂണ്ടിക്കാട്ടി, ഹോർമുസിൽ ഇറാൻ ചരക്കുകപ്പൽ ആക്രമിച്ചു.

ഇറാൻ സൈപ്രസ് പതാകയുള്ള കപ്പൽ ആക്രമിച്ചതിന് പിന്നാലെ അമേരിക്ക ആക്രമണം പുനരാരംഭിച്ചിരുന്നു. ബന്ദർ അബ്ബാസിലും ഖഷാം ദ്വീപിലും സിരിക്കിലും സ്ഫോടനങ്ങളുണ്ടായി. ഈയാഴ്ച ഇറാനെതിരെ അമേരിക്ക നടത്തുന്ന മൂന്നാം വട്ട ആക്രമണം ആണ് ഇത്. യു എസ് സെൻട്രൽ കമാൻഡ് ആക്രമണം സ്ഥിരീകരിച്ചു.

ഹോർമുസ് കടലിടുക്ക് അടച്ചതായി ഇസ്ലാമിക് റവല്യൂഷണറി ഗാർഡ്. ഇറാൻ അംഗീകരിക്കാത്ത ഒരു പാതയിലൂടെയും കപ്പലുകൾ കടക്കാൻ ശ്രമിക്കരുതെന്നും ഐആർജിസി മുന്നറിയിപ്പ് നൽകി. ആയത്തുല്ല അലി ഖമനയിയുടെ രക്തത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി. അയത്തുള്ള അലി ഖമേനി ഉൾപ്പെടെ വധിക്കപ്പെട്ട ഇറാൻ നേതാക്കളുടെ രക്തത്തിന് ആഗോളതലത്തിൽ പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവിന്റെ കടുത്ത മുന്നറിയിപ്പ്. ഇതിനായി കൊലയാളികളായ ഉന്നത നേതാക്കളുടെ കൃത്യമായ പട്ടിക തയ്യാറാണെന്നും ലോകമെമ്പാടുമുള്ള ഇറാൻ അനുകൂല ഗ്രൂപ്പുകൾ ഈ ദൗത്യം ഏറ്റെടുക്കുമെന്നുമാണ് പ്രഖ്യാപനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments