Monday, December 23, 2024
HomeAmericaട്രൂഡോയുടെ വാക്കൊന്ന് പ്രവൃത്തി മറ്റൊന്ന്; കനേഡിയൻ പ്രധാനമന്ത്രിയുടേത് ഇന്ത്യാ വിരുദ്ധ ശക്തികളെ പിന്തുണയ്‌ക്കുന്ന നിലപാട്: വിദേശകാര്യ...

ട്രൂഡോയുടെ വാക്കൊന്ന് പ്രവൃത്തി മറ്റൊന്ന്; കനേഡിയൻ പ്രധാനമന്ത്രിയുടേത് ഇന്ത്യാ വിരുദ്ധ ശക്തികളെ പിന്തുണയ്‌ക്കുന്ന നിലപാട്: വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഇന്ത്യാ വിരുദ്ധ നയങ്ങളെ രൂക്ഷമായി വിമർശിച്ച് വിദേശകാര്യ മന്ത്രാലയം. ‘ വൺ ഇന്ത്യ’ നയത്തെ ട്രൂഡോ പിന്തുണയ്‌ക്കുന്നുവെന്ന് പറയുമ്പോഴും അദ്ദേഹത്തിന്റെ വാക്കിലും പ്രവൃത്തിയിലും വലിയ അന്തരമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഇന്ത്യ- കാനഡ നയതന്ത്രബന്ധം ആടിയുലയുന്നതിന്റെ പശ്ചാലത്തലത്തിലാണ് രൺധീർ ജയ്‌സ്വാളിന്റെ പ്രതികരണം.

” വൺ ഇന്ത്യ നയത്തിൽ കനേഡിയൻ പ്രധാനമന്ത്രി വിശ്വസിക്കുന്നുവെന്ന് വ്യക്തമാക്കിയത് നാം എല്ലാവരും കണ്ടതാണ്. എന്നാൽ അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ട്രൂഡോ തെളിയിച്ചു. ഇന്ത്യാ വിരുദ്ധ ഘടകങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഭാരതം കാനഡയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെയും അദ്ദേഹം നിയമ നടപടികൾ സ്വീകരിക്കാൻ തയ്യാറായില്ല. പകരം ഇന്ത്യാ വിരുദ്ധ ശക്തികളെ പിന്തുണയ്‌ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അത്തരം പ്രത്യശാസ്ത്രങ്ങൾ ചേർത്തുനിർത്താൻ ശ്രമിക്കുന്നു.”- രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

ഇന്ത്യൻ നയതന്ത്രജ്ഞരുടെ സുരക്ഷയിൽ ഇന്ത്യക്ക് ആശങ്കയുണ്ട്. അവർക്ക് കാനഡ സുരക്ഷ ഒരുക്കുമെന്ന് വിശ്വസിക്കുന്നില്ല. അതിനാലാണ് ഇന്ത്യൻ ഹൈക്കമ്മീഷണർ ഉൾപ്പെടെയുള്ള നയതന്ത്രജ്ഞരോട് തിരികെ പോരാൻ ആവശ്യപ്പെട്ടത്. കനേഡിയൻ നയതന്ത്രജ്ഞരെ ഇന്ത്യ പുറത്താക്കിയതായും രാജ്യം വിടാൻ ആവശ്യപ്പെട്ടതായും രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുള്ളതായാണ് ട്രൂഡോ ആരോപിക്കുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട തെളിവുകൾ നൽകാൻ ഇന്ത്യ ആവർത്തിക്കുമ്പോഴും കാനഡ തെളിവുകൾ നിരത്താൻ തയ്യാറാവുന്നില്ല. അതേസമയം പ്രാഥമിക തെളിവുകൾ മാത്രമേ ഇന്ത്യക്ക് നൽകിയുള്ളൂവെന്ന കാര്യം ട്രൂഡോ വ്യക്തമാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments