Monday, December 23, 2024
HomeAmericaഅമേരിക്കയിലെ ഏറ്റവും മികച്ച യുവ ശാസ്ത്രജ്ഞനായി ഇന്ത്യൻ വംശജനായ ഒമ്പതാം ക്ലാസ് വിദ്യാർഥി, കണ്ടുപിടിച്ചത് ഉൽപന്നങ്ങളിലെ...

അമേരിക്കയിലെ ഏറ്റവും മികച്ച യുവ ശാസ്ത്രജ്ഞനായി ഇന്ത്യൻ വംശജനായ ഒമ്പതാം ക്ലാസ് വിദ്യാർഥി, കണ്ടുപിടിച്ചത് ഉൽപന്നങ്ങളിലെ കീടനാശിനി കണ്ടെത്താനുള്ള ഉപകരണം

വാഷിംഗ്ടൺ: ഇന്ത്യൻ വംശജനായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി സിരീഷ് സുബാഷ് അമേരിക്കയിലെ ഏറ്റവും മികച്ച യുവ ശാസ്ത്രജ്ഞനായി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയിലെ പ്രശസ്തമായ 3M യംഗ് സയൻ്റിസ്റ്റ് ചലഞ്ച് 2024 ലാണ് ഇന്ത്യൻ വംശജനായ വിദ്യാർഥി മികവ് കാട്ടിയത്. ഉൽപന്നങ്ങലിലെ കീടനാശിനി കണ്ടെത്താനുള്ള ഉപകരണം കണ്ടുപിടിച്ചതിനാണ് അംഗീകാരം. ‘അമേരിക്കയിലെ ഏറ്റവും മികച്ച യുവ ശാസ്ത്രജ്ഞൻ’ എന്ന പദവിക്കൊപ്പം 25,000 ഡോളർ സമ്മാനവും സിരീഷ് സുബാഷിന് ലഭിച്ചു. സിരീഷിന്‍റെ നൂതന ഉപകരണമായ ‘പെസ്റ്റിസ്കാൻഡ്’ 85% കൃത്യതയോടെ ഉൽപ്പന്നങ്ങളിലെ കീടനാശിനി കണ്ടെത്തിയതാണ് നേട്ടമായത്.

മിനസോട്ടയിലെ സെൻ്റ് പോളിൽ നടന്ന പ്രീമിയർ മിഡിൽ സ്കൂൾ സയൻസ് മത്സരമായ 3M യംഗ് സയൻ്റിസ്റ്റ് ചലഞ്ച് 2024 ലാണ് സിരിഷ് സ്വപ്ന നേട്ടം സ്വന്തമാക്കിയത്. ജോർജിയയിലെ സ്നെൽവില്ലിലെ ഗ്വിന്നറ്റ് സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ്, സയൻസ് ആൻഡ് ടെക്‌നോളജിയിലെ വിദ്യാർഥിയാണ് സിരീഷ്.3 എമ്മും ഡിസ്‌കവറി എജ്യുക്കേഷനും ചേർന്ന് സംഘടിപ്പിച്ച മത്സരത്തിൽ, തങ്ങളുടെ പ്രോജക്‌ടുകൾക്കായി മാസങ്ങൾ ചെലവഴിച്ച പത്ത് ഫൈനലിസ്റ്റുകളാണ് ഉണ്ടായിരുന്നത്. സിരീഷിൻ്റെ പെസ്റ്റിസ്കാൻഡ് അതിൻ്റെ ചാതുര്യവും പ്രായോഗിക ഉപയോഗവും കൊണ്ട് വേറിട്ടു നിന്നു. പ്രകാശ പ്രതിഫലനങ്ങൾ അളക്കുന്നതിലൂടെയും മെഷീൻ ലേണിംഗ് മോഡൽ ഉപയോഗിച്ച് ഡാറ്റ വിശകലനം ചെയ്യുന്നതിലൂടെയും പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനി അവശിഷ്ടങ്ങൾ ആക്രമണാത്മകമല്ലാത്ത രീതിയിൽ കണ്ടെത്തുന്നതിന് ഉപകരണത്തിന് സാധിച്ചു. ചീരയിലും തക്കാളിയിലും കീടനാശിനി അവശിഷ്ടങ്ങൾ തിരിച്ചറിയുന്നതിൽ പെസ്റ്റിസ്കാൻഡ് 85% കൃത്യത കൈവരിച്ചതോടെയാണ് ഒന്നാം സ്ഥാനം സിരീഷിന് സ്വന്തമായത്.

ഓർഗാനിക് സംയുക്തങ്ങളും സൾഫർ അധിഷ്ഠിത വസ്തുക്കളും ഉപയോഗിച്ച് ഊർജ്ജ സംഭരണത്തിനായി ഒരു നവീനമായ പരിഹാരം വികസിപ്പിച്ച ഒറിഗോണിലെ ബീവർട്ടണിൽ നിന്നുള്ള ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി മിനുല വീരശേഖരയാണ് രണ്ടാം സ്ഥാനം നേടിയത്. ന്യൂയോർക്കിലെ സ്കാർസ്‌ഡെയ്‌ലിൽ നിന്നുള്ള എട്ടാം ക്ലാസ് വിദ്യാർത്ഥിയായ വില്യം ടാൻ തൻ്റെ AI സ്മാർട്ട് ആർട്ടിഫിഷ്യൽ റീഫിന് മൂന്നാം സ്ഥാനം നേടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments