ലോസ് ആഞ്ചലസ് : 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ പരാഗ്വെയ്‌ക്കെതിരെ യു.എസ്.എയ്ക്ക് തകർപ്പൻ തുടക്കം. ലോസ് ആഞ്ചലസ് സ്റ്റേഡിയത്തിൽ നടക്കുന്ന ആവേശകരമായ മത്സരം അവസാനിക്കുമ്പോൾ ഒന്നിനെതിരെ നാലു ഗോളുകൾക്ക് യുഎസ്ക്ക് മിന്നും തുടക്കം. ഫൊലാരിൻ ബലോഗണിൻ്റെ ഇരട്ട ഗോളും പരാഗ്വേ താരത്തിൻ്റെ സെൽഫ് ഗോളുമാണ് യു.എസിന് കൂറ്റൻ ലീഡ് സമ്മാനിച്ചത്.
സ്വന്തം മണ്ണിൽ 32 വർഷങ്ങൾക്ക് ശേഷം വിരുന്നെത്തിയ ലോകകപ്പ് മാമാങ്കത്തിന് യുണൈറ്റഡ് സ്റ്റേറ്റ്സ് തുടക്കമിട്ടത് തകർപ്പൻ ജയം . പുതിയ പരിശീലകൻ മൗറീഷ്യോ പോച്ചെറ്റീന്യോയുടെ തന്ത്രങ്ങൾക്ക് കീഴിൽ ഇറങ്ങിയ യു.എസ് പട, ഒന്നിനെതിരെ നാല് ഗോളുകൾ പരാഗ്വെയെ തകർത്തെറിഞ്ഞു. തെക്കൻ കാലിഫോർണിയയിലെ 70,492 കാണികളെ സാക്ഷിനിർത്തി അമേരിക്കൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പ്രകടനങ്ങളിലൊന്നിനാണ് ലോസ് ആഞ്ചലസ് സാക്ഷ്യം വഹിച്ചത്
മത്സരത്തിൻ്റെ തുടക്കം മുതൽ കളം നിറഞ്ഞു കളിച്ച അമേരിക്ക ഏഴാം മിനിറ്റിൽ തന്നെ ലീഡെടുത്തു. യു.എസ് താരം വെസ്റ്റൺ മക്കെന്നിയുടെ മുന്നേറ്റത്തിനൊടുവിൽ പരാഗ്വേ മിഡ്ഫീൽഡർ ഡാമിയൻ ബോബഡില്ലയുടെ പിഴവിലാണ് ആദ്യ ഗോൾ പിറന്നത്. ലോകകപ്പ് ചരിത്രത്തിൽ യു.എസ്.എ നേടുന്ന ഏറ്റവും വേഗതയേറിയ ഗോളാണിത്.തുടർന്നും ആക്രമണം അഴിച്ചുവിട്ട അമേരിക്കയ്ക്കായി 31-ാം മിനിറ്റിൽ സൂപ്പർ താരം ക്രിസ്റ്റ്യൻ പുലിസിച്ചിൻ്റെ അസിസ്റ്റിൽ നിന്നും ഫൊലാരിൻ ബലോഗൺ രണ്ടാം ഗോൾ നേടി. ഇതോടെ 1930-ന് ശേഷം ഒരു ലോകകപ്പ് മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയ ആദ്യ അമേരിക്കൻ താരം എന്ന ചരിത്രനേട്ടവും ബാലോഗൻ സ്വന്തം പേരിൽ കുറിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ (45+5′ മിനിറ്റ്) തകർപ്പൻ ഇടംകാലൻ ഷോട്ടിലൂടെ ബലോഗൺ വീണ്ടും വലകുലുക്കിയതോടെ പരാഗ്വേ പൂർണ്ണമായും പ്രതിരോധത്തിലായി.
ആദ്യ പകുതിയിൽ 75 ശതമാനത്തിലധികം പന്തടക്കവുമായി യു.എസ്.എ പൂർണ്ണ ആധിപത്യം പുലർത്തി. പാരഗ്വായ് ഗോൾപോസ്റ്റിലേക്ക് യുഎസ്എ 8 ഷോട്ടുകൾ ഉതിർത്തപ്പോൾ, അവർക്ക് വെറും 2 ഷോട്ടുകൾ മാത്രമാണ് പായിക്കാനായത്.
16 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോകകപ്പ് കളിക്കാനിറങ്ങിയ പരാഗ്വേയ്ക്ക് രണ്ടാം പകുതിയിൽ ആശ്വാസമായി ഒരു ഗോൾ മടക്കാനായി. യുഎസ് പ്രതിരോധത്തിൻ്റെ പിഴവ് മുതലെടുത്ത് മൗറീഷ്യോയാണ് പരാഗ്വെയുടെ ഏക ഗോൾ നേടിയത്. (യുഎസ് 3-1 പരാഗ്വേ). എന്നാൽ അമേരിക്കയുടെ വിജയക്കുതിപ്പിനെ തടയാൻ അതിനായില്ല

