Tuesday, June 9, 2026
HomeAmericaനെതന്യാഹുവിനെ നിയന്ത്രിക്കാൻ പറ്റുന്നില്ലേ; ട്രംപ് ആശങ്കയിലോ?: ഇറാൻ- ഇസ്രയേൽ യുദ്ധം പുതിയ വഴിത്തിരിവിൽ

നെതന്യാഹുവിനെ നിയന്ത്രിക്കാൻ പറ്റുന്നില്ലേ; ട്രംപ് ആശങ്കയിലോ?: ഇറാൻ- ഇസ്രയേൽ യുദ്ധം പുതിയ വഴിത്തിരിവിൽ

വാഷിംഗ്ടൺ : ഇറാനും ഇസ്രായേലും തമ്മിലുള്ള സൈനിക ഏറ്റുമുട്ടലുകൾ മിഡിൽ ഈസ്റ്റിനെ വീണ്ടുമൊരു സമ്പൂർണ്ണ യുദ്ധത്തിൻ്റെ വക്കിലെത്തിച്ചതോടെ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പിന്തിരിപ്പിക്കാൻ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വളരെ കഷ്ടപ്പെടുന്നതായി റിപ്പോർട്ട്. ഞായറാഴ്ച ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് കടുത്ത തിരിച്ചടി നൽകാനൊരുങ്ങിയ നെതന്യാഹുവെ ട്രംപ് ഫോണിൽ വിളിച്ച് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.

തുടക്കത്തിൽ ട്രംപിൻ്റെ നിലപാടുകളോട് ഇസ്രായേൽ മൃദുസമീപനം കാണിച്ചെങ്കിലും, ഇരുരാജ്യങ്ങളും തമ്മിലുള്ള ആക്രമണങ്ങളുടെ തീവ്രത വർദ്ധിച്ചതോടെ ട്രംപ് ഭരണകൂടം കടുത്ത ആശങ്കയിലാണ്. തുടർന്ന്, ‘പരസ്പരം വെടിവെപ്പ് ഉടൻ നിർത്തണം’ എന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ ഇരുരാജ്യങ്ങൾക്കും കർശന നിർദ്ദേശം നൽകി. തൽക്കാലം ഈ നിർദ്ദേശം പാലിക്കാമെന്ന് ഇറാനും ഇസ്രായേലും സമ്മതിച്ചിട്ടുണ്ടെങ്കിലും, വീണ്ടുമൊരു പ്രകോപനമുണ്ടായാൽ പരസ്യമായ യുദ്ധത്തിലേക്ക് കടക്കുമെന്നാണ് ഇരുപക്ഷത്തിൻ്റെയും മുന്നറിയിപ്പ്.

തെക്കൻ ലെബനനിൽ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തുന്ന സൈനിക നീക്കങ്ങളാണ് ഇറാൻ്റെ നേരിട്ടുള്ള ഇടപെടലിന് കാരണമായത്. ഇസ്രായേലിൻ്റെ പ്രകോപനം തുടർന്നാൽ മുൻപത്തേക്കാൾ ശക്തവും നിർണ്ണായകവുമായ തിരിച്ചടി നൽകുമെന്ന് ഇറാൻ്റെ മിലിട്ടറി ജോയിൻ്റ് കമാൻഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഇറാൻ്റെയും ഹിസ്ബുള്ളയുടെയും ശക്തി ക്ഷയിച്ചതായും, തങ്ങളുടെ ദേശീയ സുരക്ഷയ്ക്കായി പോരാട്ടം തുടരുമെന്നുമാണ് നെതന്യാഹുവിൻ്റെ നിലപാട്.

സമാധാന ചർച്ചകൾക്കായി ലെബനനിലെ സൈനിക നടപടികൾ താൽക്കാലികമായി നിർത്താൻ അമേരിക്ക ആവശ്യപ്പെടുന്നുണ്ടെങ്കിലും നെതന്യാഹു അത് തള്ളിക്കളയുകയാണ്. അന്താരാഷ്ട്ര തലത്തിലുള്ള സമാധാന ശ്രമങ്ങളേക്കാൾ നെതന്യാഹു സ്വന്തം രാജ്യത്തെ ആഭ്യന്തര രാഷ്ട്രീയത്തിനാണ് മുൻഗണന നൽകുന്നതെന്ന കടുത്ത അതൃപ്തി ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥർക്കുണ്ട്. ഇറാനുമായി ഒരു സമഗ്ര ആണവ-നയതന്ത്ര കരാറിലെത്താൻ യുഎസ് ശ്രമിക്കുന്നതിനിടെയാണ് ഇസ്രായേലിൻ്റെ കടുത്ത നിലപാട് അമേരിക്കയ്ക്ക് തിരിച്ചടിയാകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments