Thursday, May 21, 2026
HomeAmericaകാലിഫോർണിയയിൽ മൗണ്ടൻ ലയണുകൾ ജനങ്ങൾക്ക് ഭീഷണി: ജാഗ്രതാ നിർദ്ദേശം

കാലിഫോർണിയയിൽ മൗണ്ടൻ ലയണുകൾ ജനങ്ങൾക്ക് ഭീഷണി: ജാഗ്രതാ നിർദ്ദേശം

പി പി ചെറിയാൻ

കാലിഫോർണിയ: വടക്കൻ കാലിഫോർണിയയിലെ ലാസ്സൻ കൗണ്ടിയിൽ മൗണ്ടൻ ലയണുകളുടെ (ഒരു തരം കാട്ടുപൂച്ചകൾ/സിംഹങ്ങൾ) സാന്നിധ്യം വർദ്ധിച്ചതിനെ തുടർന്ന് അധികൃതർ പൊതുജന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇവ ജനങ്ങളുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണെന്ന് ഷെരീഫ് ഓഫീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ജനവാസ മേഖലകളിലും വീടുകളുടെ പരിസരങ്ങളിലും ഈ വന്യമൃഗങ്ങൾ ഭയമില്ലാതെ നിരന്തരം ചുറ്റിത്തിരിയുകയാണ്. കൂട്ടമായി എത്തുന്ന ഇവയെ ഓടിക്കാൻ വലിയ ശബ്ദങ്ങളോ വേലികളോ ഫലപ്രദമാകുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

ഭീഷണി വർദ്ധിച്ച സാഹചര്യത്തിൽ വന്യജീവി വകുപ്പും പ്രാദേശിക പോലീസും സംയുക്തമായി പ്രതിരോധ നടപടികൾ ആരംഭിച്ചു. മൃഗങ്ങളെ കണ്ടാലുടൻ വിവരമറിയിക്കാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments