Thursday, May 21, 2026
HomeNewsനാസയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ അക്ഷരത്തെറ്റ് കണ്ടെത്തി എട്ടാം ക്ലാസുകാരൻ: മറുപടിയുമായി നാസ

നാസയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ അക്ഷരത്തെറ്റ് കണ്ടെത്തി എട്ടാം ക്ലാസുകാരൻ: മറുപടിയുമായി നാസ

ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഏജൻസിയായ നാസയുടെ (NASA) ഔദ്യോഗിക വെബ്‌സൈറ്റിലെ അക്ഷരത്തെറ്റ് കണ്ടെത്തി സമൂഹ മാധ്യമങ്ങളിൽ താരമായിരിക്കുകയാണ് ഒരു എട്ട് വയസ്സുകാരൻ. ബഹിരാകാശ ഗവേഷണങ്ങളെയും റോക്കറ്റുകളെയും ഏറെ ഇഷ്ടപ്പെടുന്ന ഈ കൊച്ചുമിടുക്കന്‍റെ കണ്ടെത്തൽ ഒരു ‘ക്രിറ്റിക്കൽ മിഷൻ അപ്‌ഡേറ്റ്’ ആണെന്ന് തമാശയായി വിശേഷിപ്പിച്ച് കൊണ്ട് പിതാവ് പങ്കുവെച്ച പോസ്റ്റും, അതിന് നാസ നൽകിയ രസകരമായ മറുപടിയുമാണ് ഇപ്പോൾ ഇന്‍റർനെറ്റിൽ തരംഗമാകുന്നത്.

@musaratali എന്ന എക്സ് (ട്വിറ്റർ) ഹാൻഡിലിൽ നിന്നാണ് കുട്ടിയുടെ പിതാവ് ഈ വിവരം പങ്കുവെച്ചത്. “ഹേയ് നാസ, എന്‍റെ എട്ട് വയസ്സുകാരൻ മകൻ നിങ്ങളുടെ വെബ്‌സൈറ്റിൽ ഒരു അക്ഷരത്തെറ്റ് കണ്ടെത്തിയിരിക്കുന്നു. ഇതൊരു ‘ക്രിറ്റിക്കൽ മിഷൻ അപ്‌ഡേറ്റ്’ ആണെന്നാണ് അവൻ വാശിപിടിക്കുന്നത്,” എന്ന് അദ്ദേഹം കുറിച്ചു. കുട്ടിയുടെ കൗതുകത്തെ പ്രശംസിച്ച് കൊണ്ട് നാസയും ഉടൻ തന്നെ മറുപടിയുമായി രംഗത്തെത്തി. കാണാതായ അക്ഷരം തിരികെ കൊണ്ടുവരാൻ തങ്ങൾ ദൗത്യം ആരംഭിച്ചു കഴിഞ്ഞു എന്നായിരുന്നു നാസയുടെ രസകരമായ പ്രതികരണം.

അത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയതിന് നന്ദി. കാണാതായ ആ അക്ഷരം വീണ്ടെടുക്കാനായി ഞങ്ങൾ ഇതാ പുറപ്പെട്ടു കഴിഞ്ഞു,” നാസ ഔദ്യോഗിക ഹാൻഡിലിലൂടെ കുറിച്ചു. നാസയുടെ മറുപടി കണ്ടാൽ മകൻ സന്തോഷം കൊണ്ട് തുള്ളിച്ചാടുമെന്ന് പിതാവ് പിന്നീട് പ്രതികരിച്ചു. അവൻ റോക്കറ്റ് വിക്ഷേപണങ്ങളുടെ വലിയൊരു ആരാധകനാണെന്നും ഭാവിയിൽ ഒരു ‘അപ്‌സൈഡ് – ഡൗൺ അസ്‌ട്രോണറ്റ്’ ആകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാളെ സ്കൂളിലെ ക്ലാസ് മുറിയിൽ മകന് കൂട്ടുകാരോട് പറയാൻ വലിയൊരു കഥയായെന്നും അദ്ദേഹം സന്തോഷത്തോടെ പങ്കുവെച്ചു. ഈ കുറിപ്പുകൾ നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു. കുട്ടിയുടെ സൂക്ഷ്മ നിരീക്ഷണത്തെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.

അഭിനന്ദന പ്രവാഹം”ഇന്ന് അവൻ ഒരു അക്ഷരത്തെറ്റാണ് തിരുത്തുന്നത്, ഭാവിയിൽ അവൻ ചൊവ്വയിലെ മനുഷ്യവാസ കേന്ദ്രങ്ങൾ നിയന്ത്രിക്കുന്ന ആളായേക്കാം. അവന്‍റെ ഈ ജിജ്ഞാസ എന്നും നിലനിൽക്കട്ടെ,” എന്ന് ഒരു ഉപയോക്താവ് ആശംസിച്ചു. കുട്ടിയുടെ കണ്ടെത്തൽ വൈറലായതോടെ, മുൻപ് നാസയുടെ വെബ്‌സൈറ്റിൽ തങ്ങൾ കണ്ടെത്തിയ തിരുത്താത്ത തെറ്റുകളുടെ സ്ക്രീൻഷോട്ടുകൾ മറ്റ് പലരും കമന്‍റ് ബോക്സിൽ പങ്കുവെക്കാൻ തുടങ്ങി. എങ്കിലും, തെറ്റ് ചൂണ്ടിക്കാണിച്ച കൊച്ചുമിടുക്കന് അടുത്ത ചൊവ്വാ ദൗത്യത്തിലെ റോവറിന് (Rover) പേരിടാനുള്ള അവസരം നൽകണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ഏക സ്വരത്തിൽ ആവശ്യപ്പെടുന്നു . 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments