ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിനെത്തുടർന്ന് ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. സ്ഫോടന പദ്ധതിയാണെന്നാണ് രഹസ്യ അന്വേഷണ ഏജൻസികളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ വിവിധ ഇടങ്ങളിൽ ഉദോഗ്യസ്ഥർ പരിശോധന ശക്തമാക്കി.
ചാവേർ ആക്രമണത്തിനും ഐഇഡി സ്ഫോടനങ്ങൾക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന് നഗരത്തിലുടനീളം കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.ഡൽഹി ബിജെപി ആസ്ഥാനത്തിനും സുരക്ഷാ വർധിപ്പിച്ചു. കേന്ദ്ര നേതാക്കളുടെ സന്ദർശനം കണക്കിലെടുത്താണ് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചത്.

