മുഖ്യമന്ത്രിയെ കാത്ത് കേരളം. എഐസിസി പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. സോണിയ ഗാന്ധിയുടെ നിലപാട് നിർണായകമാകും. കൂടുതൽ എംഎൽഎമാരുടെ പിന്തുണയുള്ള കെസി വേണുഗോപാലിന് മുൻതൂക്കം ഉണ്ടെങ്കിലും സോണിയ ഗാന്ധി അനുകൂല തീരുമാനമെടുക്കുമെന്നാണ് വിഡി സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങളുടെ പ്രതീക്ഷ. എംഎൽഎമാരുടെ പിന്തുണ എന്ന പാർട്ടി മാനദണ്ഡത്തിൽ മാറ്റം ഉണ്ടാകില്ലെന്ന് KC പക്ഷം.
ഇന്നലെ ചേർന്ന മൂന്നു മണിക്കൂർ യോഗത്തിനുശേഷം ഒറ്റ പേരിലേക്ക് എത്താൻ കഴിയാത്തതിനാൽ തീരുമാനം മല്ലികാർജുൻ ഖർഗെക്ക് വിട്ടിരുന്നു. ഘടകകക്ഷികളുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും പ്രഖ്യാപനം. ഡൽഹിയിലെ ചർച്ചകൾക്ക് ശേഷം വി.ഡി.സതീശൻ കൊച്ചിയിൽ എത്തി. പുലർച്ചെ 1.15ന് നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ സതീശനെ ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ നൂറോളം കോൺഗ്രസ് പ്രവർത്തകർ സ്വീകരിച്ചു. മാധ്യമങ്ങളോട് വി.ഡി.സതീശൻ പ്രതികരിച്ചില്ല. തുടർന്ന് ആലുവ ദേശത്തെ വീട്ടിലേക്ക് പോയി.

