Wednesday, May 13, 2026
HomeBreakingNewsവിജയ്‍യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ

വിജയ്‍യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ

തമിഴ്നാട് രാഷ്ട്രീയത്തില്‍ വീണ്ടും ട്വിസ്റ്റ്. ടിവികെ അധ്യക്ഷന്‍ വിജയ്‍യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിലായി. ടിവികെയ്ക്ക് നല്‍കാനായത് 116 പേരുടെ പിന്തുണ കത്താണ്. ലോക്ഭവനിലെത്തി ഗവര്‍ണറെ കണ്ട വിജയ് മുസ്ലീം ലീഗ്, വിസികെ പാര്‍ട്ടികളുടെ കത്ത് കൈമാറിയില്ല. ലീഗ് ടിവികെയ്ക്ക് പിന്തുണക്കത്ത് നല്‍കില്ലെന്നും വിശ്വാസവോട്ടെടുപ്പുണ്ടായാല്‍ പിന്തുണയ്ക്കുമെന്നുമാണ് വിവരം. 

പിന്തുണ പ്രഖ്യാപിക്കുന്ന ചിത്രം എക്സില്‍ ഇട്ട വിസികെ, ഔദ്യോഗിക പ്രഖ്യാപനം നാളെയെന്നും കുറിച്ചു. വിലപേശലുമായി വന്ന വിസികെ ഉപമുഖ്യമന്ത്രിസ്ഥാനം ചോദിച്ചെന്നും സൂചനയുണ്ട്. വിസികെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിനെ സന്ദര്‍ശിച്ചു. നിലവില്‍ ഭൂരിപക്ഷം ഉറപ്പിക്കാത്ത സാഹചര്യത്തില്‍ വിജയ്ക്ക് സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കില്ലെന്ന് ലോക്ഭവന്‍ അറിയിച്ചു.  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments