Wednesday, May 13, 2026
HomeNewsസംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. രണ്ടുദിവസത്തിനിടെ നാലുതവണ കുതിച്ചുചാടിയതിന് ശേഷമാണ് ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തിയത്. ഗ്രാമിന് 30 രൂപ താഴ്ന്ന് 13,995 രൂപയും പവന് 240 രൂപ കുറഞ്ഞ് 1,11,960 രൂപയുമാണ് ഇന്നത്തെ വില.

ചൊവ്വാഴ്ചയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞവില. അന്ന് പവന് 1,09,400 രൂപയായിരുന്നു. പിന്നീട് ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെയും ഉച്ചക്കുമായി നാലുതവണ വിലകൂടി. 2,800 രൂപയാണ് വർധിച്ചത്. ഇന്നലെ 1,12,200 രൂപ നിരക്കിലായിരുന്നു വിപണി ക്ലോസ് ചെയ്തത്.

അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്​പോട് ഗോൾഡ് ട്രോയ് ഔൺസിന് 0.35 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. 4,715.96 ഡോളറാണ് വില. 16.49 ഡോളർ വർധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments