Wednesday, May 13, 2026
HomeBreakingNewsകേരള മുഖ്യമന്ത്രിയെ കാത്തിരുന്ന് കേരളം

കേരള മുഖ്യമന്ത്രിയെ കാത്തിരുന്ന് കേരളം

തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചയിൽ ഹൈക്കമാൻ്റ് തീരുമാനത്തിന് കാതോർത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം. രണ്ടു ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷ.‌ വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ പ്രവർത്തകർ തെരുവിൽ ഇറങ്ങിയത് ഗൗരവത്തോടെ ആണ് ഹൈക്കമാൻ്റ് കാണുന്നത്.

ഡ്തീരുമാനം പ്രവർത്തകരുടെ വികാരം അവഗണിച്ചാകരുതെന്നാണ് മുതിർന്ന നേതാക്കളുടെയും അഭിപ്രായം. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തിനായി ഹൈക്കമാന്റിൽ സമ്മർദ്ദം ചെലുത്തുകയാണ് കെ.സി.വേണുഗോപാൽ. സതീശന് പിന്തുണ പ്രഖ്യാപിച്ച ലീഗ്, കേരള കോൺഗ്രസ് പാർട്ടികളുടെ നിലപാടിൽ കെ.സി വേണുഗോപാൽ വിഭാഗം കടുത്ത അമർഷത്തിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments