Wednesday, May 13, 2026
HomeBreakingNewsവി.ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്നാവശ്യപ്പെട്ട് പ്രകടനവുമായി കോൺഗ്രസ് പ്രവർത്തകർ

വി.ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്നാവശ്യപ്പെട്ട് പ്രകടനവുമായി കോൺഗ്രസ് പ്രവർത്തകർ

തിരുവനന്തപുരം: വി.ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്നാവശ്യപ്പെട്ട് പ്രകടനവുമായി കോൺഗ്രസ് പ്രവർത്തകർ. വിവിധ ജില്ലകളിൽ നടന്ന പ്രകടനങ്ങളിൽ നേതാക്കളടക്കം നിരവധി പേർ പങ്കെടുത്തു. ഇന്നും വിവിധയിടങ്ങളിൽ പ്രകടനം നടന്നേക്കും.

സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് രാത്രിയിലും വിവിധയിടങ്ങളിൽ പ്രകടനം നടന്നു.കുറ്റ്യാടിയിൽ നൂറുക്കണക്കിന് പ്രവർത്തകരാണ് തെരുവിലിറങ്ങിയത്. അത്തോളിയിലും മുക്കം കാരശ്ശേരിയിലും പ്രകടനമുണ്ടായി. കാരശേരിയിൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. തൊടുപുഴയിൽ ഡിസിസി ജനറൽ സെക്രട്ടറി വി.എ താജുദ്ദീൻ നേതൃത്വം നൽകി. കൊല്ലം പൻമനയിലും കായകുളത്തും അണികൾ തെരുവിലിറങ്ങി. കളമശ്ശേരിയിൽ യുഡിഎഫ് പ്രവർത്തകർ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചു. സമീപത്ത് കെ.സി വേണുഗോപാൽ അനുകൂലികളും ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments