Wednesday, May 13, 2026
HomeBreakingNewsപ്രതിപക്ഷ നേതാവ് ആരാണെന്ന് തീരുമാനിച്ചിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ

പ്രതിപക്ഷ നേതാവ് ആരാണെന്ന് തീരുമാനിച്ചിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ആരാണെന്ന് തീരുമാനിച്ചിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. ആദ്യം മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കട്ടെ. ഇവിടെ തർക്കത്തിന്റെ വിഷയം ഇല്ല. സിപിഐ ഒരു ആവശ്യവും മുന്നോട്ട് വെച്ചിട്ടില്ലെന്നും ടി.പി രാമകൃഷ്ണൻ.കൂടുതൽ കണ്ടെത്തുകവാർത്താ ആർക്കൈവ്ലോക സംഭവങ്ങൾഗ്ലോബൽ അപ്ഡേറ്റുകൾടി.കെ ഗോവിന്ദനെയും കുഞ്ഞുകൃഷ്ണനെയും വർ​ഗ വഞ്ചകർ എന്ന് ഇപ്പോൾ പറയാൻ ആകില്ല. വിട്ടുപോകുന്നവർ തിരിച്ചു വരണ്ട എന്നതല്ല പാർട്ടി നിലപാട്. തെറ്റ് തിരുത്തി തിരിച്ചുവരാം എന്നാണ്. തെറ്റ് അംഗീകരിച്ച് തിരുത്തിയ നിരവധി പേർ പാർട്ടിയിൽ ഉണ്ട്.

ശൈലിയിൽ ഉണ്ടായ പ്രശ്നം തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.തിരിച്ചടിയെ കുറിച്ച് എൽഡിഎഫ് അതിസൂക്ഷ്മമായി വിശകലനം നടത്തും. ജനങ്ങളുടെ അഭിപ്രായങ്ങൾ കേട്ട് എൽഡിഎഫും പാർടികളും തിരിത്തേണ്ടത് തിരുത്തും. ആവശ്യമായ മാറ്റം വരുത്തി കരുത്താർജ്ജിക്കും. വിശകലനം നടത്താൻ രാഷ്ട്രീയ പാർടികൾ എല്ലാം ശ്രമങ്ങൾ ആരംഭിച്ച് കഴിഞ്ഞു. പാർടികളുടെ പരിശോധന ജൂൺ 15നുള്ളിൽ പൂർത്തിയാക്കാനാവുമെന്നും ടി. പി രാമകൃഷ്ണൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments