ലോകത്തിലെ ഏറ്റവും തിരക്കേറിയ തെരുവുകളിലൊന്നാണ് ന്യൂയോർക്കിലെ ഐക്കോണിക് ‘ഫിഫ്ത് അവന്യൂ’. എന്നാൽ, കഴിഞ്ഞ ദിവസം ഒരു ഇന്ത്യൻ വിവാഹാഘോഷമാണ് ഇവിടെ നിന്നും ശ്രദ്ധ നേടിയത്. പല സംസ്ഥാനങ്ങളിലും വിവാഹാഘോഷങ്ങളിലെ ഒഴിവാക്കാനാവാത്ത ചടങ്ങാണ് വിവാഹഘോഷയാത്ര. വളരെ ആവേശത്തോടെയാണ് പലയിടങ്ങളിലും ഈ വിവാഹഘോഷയാത്രകൾ നടക്കാറുള്ളത്. ഇപ്പോഴിതാ, സംഗീതത്തെ ഇഷ്ടപ്പെടുന്ന പങ്കി ദോഷി, ഡോ. അവിഷ് ജെയിൻ എന്നീ ദമ്പതികളുടെ വിവാഹഘോഷയാത്രയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
https://www.instagram.com/reel/DXkN80lATBT/?igsh=Y3d2amFhaDJvcTBy
സാധാരണ വിവാഹാഘോഷങ്ങളിൽ നിന്നും വ്യത്യസ്തമായി, ഡിജെ ഗ്രൂപ്പുകളോ ബാൻഡോ ഒന്നും ഇതിൽ ഉണ്ടായിരുന്നില്ല. പകരം വധുവും വരനും നേരിട്ട് ലൈവായി പാട്ടുപാടിയും നൃത്തം ചെയ്തുമാണ് നീങ്ങിയത്. ബോളിവുഡ് ഹിറ്റ് ഗാനങ്ങളാണ് ഇരുവരും പാടിയത്. ന്യൂയോർക്ക് നഗരത്തോടുള്ള തങ്ങളുടെ സ്നേഹപ്രകടനം കൂടിയാണ് ഈ പ്രകടനമെന്നാണ് ദമ്പതികൾ പറയുന്നത്. ലോകത്തിലെ ഏറ്റവും ചെലവേറിയ ഷോപ്പിംഗ് നഗരങ്ങളിൽ ഒന്നാണ് ഫിഫ്ത് അവന്യൂ. അവിടെ ഇങ്ങനെയൊരു ഘോഷയാത്ര സംഘടിപ്പിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. മാസങ്ങൾ നീണ്ട പ്ലാനിംഗിനൊടുവിൽ എൻവൈപിഡിയുടെയും, നഗരത്തിലെ അധികൃതരുടെയും പ്രത്യേക അനുമതി വാങ്ങിയാണത്രെ തെരുവ് ഭാഗികമായി അടച്ച് ഘോഷയാത്ര നടത്തിയത്.

