കൊൽക്കത്ത: ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് . 294 അംഗ നിയമസഭയിൽ 142 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. മൂന്നു കോടി 21 ലക്ഷം വോട്ടർമാരാണ് ഇന്ന് വിധി എഴുതുന്നത്. കൊൽക്കത്ത, തെക്ക് വടക്ക് 24 പർഗാന, ഹൂഗ്ലി ഉൾപ്പെടെ ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ്. തൃണമൂൽ കോൺഗ്രസും ബിജെപിയുമായിട്ടാണ് നേരിട്ട് ഏറ്റുമുട്ടുന്നത്.
മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഭബാനിപൂർ മണ്ഡലത്തിൽ നേർക്കുനേർ ഏറ്റുമുട്ടും. 1448 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഈ മേഖലയിലെ 111 സീറ്റുകളിൽ 91 എണ്ണം കരസ്ഥമാക്കിയതോടെയാണ് കഴിഞ്ഞ തവണ ടിഎംസി ഹാട്രിക് വിജയം നേടിയത്. ഉത്തര ബംഗാളിൽ വിജയം നേടിയെങ്കിലും തലസ്ഥാന നഗരിയിലും തെക്കൻ ബംഗാളിലും മോശം പ്രകടനമാണ് ബിജെപി നടത്തിയത്. സിപിഎമ്മും കോൺഗ്രസും സ്വന്തം വോട്ട് നിലനിർത്താനുള്ള കഠിന ശ്രത്തിലാണ്.

