Tuesday, April 28, 2026
HomeAmericaH-1B വിസകൾ മരവിപ്പിക്കാൻ യുഎസ് റിപ്പബ്ലിക്കൻ നീക്കം

H-1B വിസകൾ മരവിപ്പിക്കാൻ യുഎസ് റിപ്പബ്ലിക്കൻ നീക്കം

പി പി ചെറിയാൻ

വാഷിംഗ്ടൺ: അമേരിക്കയിലെ H-1B വിസ അനുവദിക്കുന്നത് മൂന്ന് വർഷത്തേക്ക് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ അംഗങ്ങൾ നിയമനിർമ്മാണ സഭയിൽ ബിൽ അവതരിപ്പിച്ചു. ‘End H-1B Visa Abuse Act of 2026’ എന്ന പേരിൽ അവതരിപ്പിച്ച ഈ ബിൽ പാസായാൽ യുഎസിലെ ഐടി മേഖലയിലുള്ള ഇന്ത്യക്കാരെ ഇത് ദോഷകരമായി ബാധിക്കും.

വർഷം തോറുമുള്ള വിസകളുടെ എണ്ണം 65,000-ൽ നിന്ന് 25,000 ആയി കുറയ്ക്കും.വിസ ലഭിക്കാനുള്ള ചുരുങ്ങിയ വാർഷിക ശമ്പളം 2 ലക്ഷം ഡോളറായി (ഏകദേശം 1.6 കോടി രൂപ) ഉയർത്തും.H-1B വിസയുള്ളവർക്കൊപ്പം കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് നിരോധനം.ലോട്ടറി സമ്പ്രദായം നിർത്തലാക്കി ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ വിസ നൽകുക, മൂന്നാം കക്ഷി ഏജൻസികൾ വഴിയുള്ള നിയമനം തടയുക എന്നിവയും ബില്ലിലുണ്ട്.

അമേരിക്കൻ തൊഴിലാളികളുടെ തൊഴിലവസരങ്ങൾ സംരക്ഷിക്കാനാണ് ഈ നീക്കമെന്ന് റിപ്പബ്ലിക്കൻ അംഗങ്ങൾ അവകാശപ്പെടുന്നു. നിലവിൽ യുഎസ് കമ്പനികളിലെ വിദേശ വിദഗ്ധ തൊഴിലാളികളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments