Wednesday, April 29, 2026
HomeNewsപശ്ചിമേഷ്യൻ യുദ്ധം: ആഗോള വിപണിയിൽ വീണ്ടും എണ്ണവിലയിൽ വർധനവ്

പശ്ചിമേഷ്യൻ യുദ്ധം: ആഗോള വിപണിയിൽ വീണ്ടും എണ്ണവിലയിൽ വർധനവ്

വാഷിംഗ്ടൺ : ഇറാൻ സംഘർഷം ലഘൂകരിക്കുന്നതിനുള്ള സമാധാന ചർച്ചകൾ സജീവമായതോടെ ആഗോള വിപണിയിൽ എണ്ണവിലയിൽ വർധനവ്. ടെഹ്‌റാൻ മുന്നോട്ടുവെച്ച പുതിയ നിർദ്ദേശങ്ങൾ അമേരിക്കൻ ഭരണകൂടം പരിശോധിച്ചുവരികയാണ്. എന്നാൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇപ്പോഴും തടസ്സപ്പെട്ടു കിടക്കുന്നത് വിപണിയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.

തിങ്കളാഴ്ച 2.8 ശതമാനം വർധന രേഖപ്പെടുത്തിയ ബ്രെൻ്റ് ക്രൂഡ് ബാരലിന് 109 ഡോളറിനടുത്താണ് വ്യാപാരം നടത്തുന്നത്. വെസ്റ്റ് ടെക്സസ് ഇൻ്റർമീഡിയറ്റ് വില ബാരലിന് 97 ഡോളറിന് മുകളിലും തുടരുന്നു.ഇറാൻ വിഷയത്തിൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഉന്നതതല യോഗം വിളിച്ചുചേർത്തു.

സമാധാന ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇറാൻ ആണവായുധം നിർമ്മിക്കുന്നത് തടയുക എന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ട്രംപ് വ്യക്തമാക്കി. ചർച്ചകളിൽ അമേരിക്കയുടെ ‘റെഡ് ലൈനുകൾ’ കർശനമായി പാലിക്കപ്പെടുമെന്നും അദ്ദേഹം ആവർത്തിച്ചു. ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വവും ചർച്ചകളുടെ പുരോഗതിയും വരും ദിവസങ്ങളിൽ എണ്ണവിലയെ സ്വാധീനിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments