വാഷിംഗ്ടണ്‍: മൂന്ന് മാസം മുമ്പ് ഡെലവെയറില്‍ നടന്ന തോക്ക് വിചാരണയ്ക്ക് ശേഷം ലോസ് ഏഞ്ചല്‍സിലെ ഒമ്പത് ഫെഡറല്‍ ടാക്‌സ് ചാര്‍ജുകളില്‍ ഹണ്ടര്‍ ബൈഡന്‍ കുറ്റം സമ്മതിച്ചു. ഡിസംബര്‍ പകുതിയോടെ ശിക്ഷാവിധി കേള്‍ക്കുന്നത് വരെ അദ്ദേഹം ബോണ്ടില്‍ സ്വതന്ത്രനായി തുടരും.
ജൂണില്‍ ഡെലവെയറില്‍ തോക്ക് കേസില്‍ 25 വര്‍ഷത്തെ ശിക്ഷയ്ക്ക് പുറമെ പരമാവധി 17 വര്‍ഷം വരെ തടവോ 1.3 മില്യണ്‍ ഡോളര്‍ പിഴയോ ഇപ്പോഴത്തെ കേസില്‍ നേരിടുന്നുണ്ട്.
തന്റെ കുടുംബത്തിനുണ്ടാക്കുന്ന വേദന മനസ്സിലാക്കാതെയാണ് ഡെലവെയറില്‍ വിചാരണയ്ക്ക് പോയതെന്നും കൂടുതല്‍ വേദനയ്ക്കും സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റത്തിനും അനാവശ്യമായ നാണക്കേടിനും ഇനി വിധേയമാക്കില്ലെന്നും ഹണ്ടര്‍ ബൈഡന്‍ പറഞ്ഞു. വര്‍ഷങ്ങളായി അവര്‍ അനുഭവിക്കുകയായിരന്നുവെന്നും ഇനി അവരെ ഒഴിവാക്കണമെന്നും താന്‍ കുറ്റം സമ്മതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
54കാരനായ ബൈഡന്‍ താഴ്ന്ന ശബ്ദത്തില്‍ സംസാരിച്ചെങ്കിലും ജഡ്ജി മാര്‍ക്ക് സി സ്‌കാര്‍സി ഓരോ ആരോപണവും ടിക്ക് ചെയ്യുമ്പോള്‍ ‘കുറ്റവാളി’ എന്ന വാക്ക് ഒമ്പത് തവണ ആവര്‍ത്തിച്ചു.