കാൽസ്യം നമ്മുടെ ശരീരത്തിന് ഏറ്റവും അത്യാവശ്യമായ പോഷകമാണ്. കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിക്കേണ്ടത് പ്രധാനമാണ്. കാരണം ശരീരത്തിന് സ്വന്തമായി കാൽസ്യം ഉത്പാദിപ്പിക്കാൻ കഴിയില്ല. എല്ലുകളുടെ ബലത്തിനായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട കാൽസ്യം അടങ്ങിയ ചില ഭക്ഷണങ്ങൾ ഇതാ.
പാൽ, ചീസ്, തൈര് തുടങ്ങിയ പാലുൽപ്പന്നങ്ങളിൽ കാൽസ്യം വളരെ കൂടുതലാണ്. ചീസ് കാൽസ്യത്തിൻ്റെ നല്ല ഉറവിടം കൂടിയാണ്.
വിത്തുകൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കാത്സ്യക്കുറവിന് ഉത്തമപരിഹാരമാണ്. എള്ള്, ചിയ പോലുള്ള വിത്തിനങ്ങൾ ശരീരത്തിന് വളരെ വേഗം ഊർജ്ജം പ്രദാനം ചെയ്യും.
മത്സ്യം കഴിക്കുന്നതും വളരെ നല്ലതാണ്. പ്രത്യേകിച്ച് സാൽമൺ മത്സ്യം ,മത്തി തുടങ്ങിയവ കാത്സ്യത്തിന്റെ കലവറയാണ്. കൂടാതെ വിറ്റാമിൻ ഡിയും ഒമേഗ 3 ഫാറ്റി ആസിഡും ഇവയിലുണ്ട്.
ഇലക്കറികളും കാൽസ്യത്തിൻ്റെ മികച്ച ഉറവിടങ്ങളാണ്. 100 ഗ്രാം ചീരയിൽ 99 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്. അസ്ഥികളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന വിറ്റാമിൻ കെ പോലുള്ള മറ്റ് അവശ്യ പോഷകങ്ങളും ഇലക്കറിയിൽ അടങ്ങിയിട്ടുണ്ട്.
കാൽസ്യത്തിൻറെ മികച്ച സ്രോതസ്സായ സോയബീൻ കൊളസ്ട്രോൾ നിയന്ത്രണത്തിലും സഹായിക്കുന്നു. ഈ ഗ്ലൂട്ടൻ രഹിത വിഭവത്തിൽ നിന്ന് വൈറ്റമിൻ ഡിയും ധാരാളം ലഭിക്കും.
പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ഡി എന്നിവ അടങ്ങിയ ഒരു സമീകൃത ആഹാരമാണ് മുട്ട. ദിവസവം ഒരു മുട്ട കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്.